IRS officer Rahul Navin was appointed as new dircetor of Enforcement Directorate

ഇ. ഡിക്ക് പുത്തൻ മേധാവി, എൻഫോഴ്‌സ്മെന്റ് ഡയക്ടറേറ്റ് പുതിയ മേധാവിയായി രാഹുൽ നവീനെ നിയമിച്ചു

Advertisement
Malayalam Vaartha അംഗമാവാൻ

IRS officer Rahul Navin was appointed as new dircetor of Enforcement Directorate :എൻഫോഴ്‌സ്മെന്റ് ഡയക്ടറേറ്റ് പുതിയ മേധാവിയായി രാഹുൽ നവീനെ നിയമിച്ചു. നിലവിലെ സ്പെഷൽ ഡയറക്ടർ പദവിയിൽ നിന്നാണ് മുഴുവൻ സമയ ഡയറക്ടർ സ്ഥാനത്തേക്ക് അദ്ദേഹം എത്തുന്നത്.മുന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി 2023 സെപ്റ്റംബര്‍ 15ന് പൂർത്തിയായിരുന്നു.

Advertisement

ഇതിന് പിന്നാലെയാണ് രാഹുൽ നവീൻ നിയമനം.ഡയറക്ടര്‍ ഇന്‍-ചാര്‍ജായി നിയമിക്കുന്നതിനുമുമ്പ്, നവീന്‍ സഞ്ജയ് മിശ്രയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ 1993 ബാച്ച് ഉദ്യോഗസ്ഥനാണ് രാഹുല്‍ നവീന്‍.മികച്ച ട്രാക്ക് റെക്കോർഡുള്ള രാഹുൽ നവീൻ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ അന്വേഷണത്തിന്റെ പേരിൽ പലവിധ വിമർശനവും കൂടാതെ പ്രതിപക്ഷ നേതാക്കള്‍ പരിഹാസവും കേൾക്കുന്ന ഇ. ഡിയെ എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നതാണ് ശ്രദ്ധേയം.

Advertisement

Also Read :ഉരുൾപ്പൊട്ടൽ മേഖല സന്ദർശിച്ചു വിദഗ്ധ സംഘം, കളക്ടറേറ്റിൽ യോഗം

Advertisement

ദേശീയ മെഡിക്കൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ റാങ്കിങ് പട്ടികയിൽ കേരളത്തിന്‌ നേട്ടം