1000 babies hotstar release date

ഹോട്സ്റ്റാർ ഒടിടിയിൽ ഞെട്ടിക്കാൻ “1000 ബേബിസ് ” ഉടൻ എത്തുന്നു

Advertisement
Malayalam Vaartha അംഗമാവാൻ

1000 babies hotstar release date :പ്രമുഖ ഒ.ടി. ടി പ്ലാറ്റ്ഫോമായ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളത്തിലെ അഞ്ചാമത്തെ വെബ് സീരീസ് ഉടൻ സംപ്രേക്ഷണം ചെയ്യും. നജീം കോയ സംവീധാനം ചെയ്ത പുതിയ വെബ്സീരീസ് “1000 ബേബീസ്” ഉടനെ സ്ട്രീമിം​ഗ് ആരംഭിക്കുമെന്ന് അറിയിച്ചു ഹോട്ട്സ്റ്റാർ പുറത്തുവിട്ട പോസ്റ്റർ ശ്രദ്ധേയമായി.

Advertisement

സൈക്കോളജിക്കൽ ത്രില്ലർ രൂപത്തിൽ എത്തുന്ന വെബ് സീരീസിൽ നീന ഗുപ്തയും റഹ്‌മാനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.ഇവർക്കും പുറമെ നീന ഗുപ്ത, സഞ്ജു ശിവറാം, റഹ്മാൻ, ഇർഷാദ് അലി, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന വെബ് സീരീസിൻ്റെ ടീസര്‍ വൻ തരംഗം സൃഷ്ടിച്ചിരുന്നു.54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ഏറെ കൗതുകവും സസ്പെൻസും ഉണർത്തുന്നുണ്ട്.അതേസമയം നടൻ റഹ്മാൻ അഭിനയിക്കുന്ന ആദ്യത്തെ വെബ് സീരീസ് കൂടിയാണ് “1000 ബേബിസ് “.

Advertisement

Also Read :തീർച്ചയായും കണ്ടിരിക്കണം, ഒ.ടി.ടിയിൽ എത്തിയ ഈ പുത്തൻ 3 ചിത്രങ്ങൾ

Advertisement