Rain alert in trivandrum district

തിരുവനതപുരം വാർത്ത : വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത , ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

Advertisement
Malayalam Vaartha അംഗമാവാൻ

Rain alert in trivandrum district : കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴ പെയ്തപ്പോൾ നാളെയും മഴ പെയ്യുമെന്നുള്ള അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് .തിരുവനന്തപുരം ജില്ലയിൽ നാളെയും (ഒക്ടോബർ എട്ട്), വെള്ളിയാഴ്ചയും (ഒക്ടോബർ പതിനൊന്ന്)അതീവ ശക്തമായ മഴയ്ക്ക് സാധ്യത .ജില്ലയിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.

Advertisement

ഇന്നും (ഒക്ടോബർ ഏഴ്), ബുധൻ (ഒക്ടോബർ 9), വ്യാഴം (ഒക്ടോബർ 10) ദിവസങ്ങളിലും, 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.ഈ സാഹചര്യത്തിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലർട്ടും ഇന്നും, ബുധൻ, വ്യാഴം ദിവസങ്ങളിൽ മഞ്ഞ അലർട്ടും കേന്ദ്രകാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചു.

Advertisement

Also Read :പുതുക്കിയ മഴ അറിയിപ്പ്!! ഈ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത,അലർട്ടുകൾ പ്രഖ്യാപിച്ചു

Advertisement

മണ്ണാറശാല ആയില്യം: 26ന് ജില്ലയിൽ അവധി