
Malavika Krishnadas Latest Instagram Post :മലയാളികൾക്ക് എല്ലാം വളരെ പ്രിയപ്പെട്ട ദമ്പതിമാരാണ് മാളവിക കൃഷ്ണദാസും തേജസ്സും. പ്രണയ സാഫല്യ ശേഷം രണ്ട് വർഷങ്ങൾ മുൻപായി വിവാഹിതരായ ഇവർക്ക് ദിവസങ്ങൾ മുൻപാണ് ആദ്യത്തെ കുഞ്ഞ് പിറന്നത്. തങ്ങൾ ജീവിതത്തിലെ വലിയ സന്തോഷം ആഘോഷമാക്കി മാറ്റുകയാണ് സെലിബ്രിറ്റി കപ്പിൾസ്. കുഞ്ഞ് പിറന്ന സന്തോഷം ഇരുവരും സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചപ്പോൾ കുട്ടിയുടെ ജെൻഡർ എന്തെന്ന് വ്യക്തമാക്കിയിരുന്നില്ല.
മാളവികയെയും കുഞ്ഞിനേയും ചേർത്ത് പിടിച്ചു കൊണ്ട് നിൽക്കുന്ന ചിത്രം തേജസ് കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു. ഈ ചിത്രത്തിന് അടക്കം ആരാധകരിൽ നിന്നും വൻ സ്വീകരണവും ആശംസകളും ലഭിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ കുഞ്ഞിനെ കയ്യിൽ എടുത്തു കൊണ്ടുള്ള ചിത്രവും വൈകാരിക വാക്കുകളുമായി മാളവിക പോസ്റ്റ് പങ്കിടുന്നത്.
View this post on InstagramAdvertisement
കുഞ്ഞിനെ ഉമ്മ വെച്ച് കയ്യിൽ എടുത്തു കൊണ്ടുള്ള ഒരു ചിത്രം പങ്കുവെച്ച മാളവിക “ഒരു ചുംബനത്താൽ മുദ്ര വെക്കട്ടെ,എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രണയകഥ തുടങ്ങുന്നു”എന്നും എഴുതി. ഇരുവരും കുഞ്ഞും സുഖമായി ഇരിക്കട്ടെയെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ബഹുഭൂരിപക്ഷം കമന്റും. നേരത്തെ മഴവിൽ മനോരമയിലെ നായിക നായകൻ പരിപാടിയിൽ കൂടിയാണ് തേജസ്സും മാളവികയും മലയാളികൾക്കിടയിൽ സുപരിചിത മുഖമായി മാറിയത്.
Malavika Krishnadas Latest Instagram Post
Also Read :മകനായി വധുവിന് താലി ചാർത്തി അമ്മ, വികാരാധീനനായി നടൻ നെപ്പോളിയൻ