
About Tasty Homemade Chicken Kurma Recipe
ചിക്കൻ കുറുമയുടെ ഒറിജിനൽ റെസിപ്പി ഇതാണ് ,ഇതുപോലെയാണ് വീട്ടിലും നമുക്ക് തയ്യാറാക്കി എടുക്കേണ്ടത് ,വളരെ രുചികരവും അതുപോലെ ഒരിക്കൽ കഴിച്ചാൽ നമ്മളെ ഫാനാക്കിയും മാറ്റുന്നതാണ് ഈ ചിക്കൻ കുറുമ .വിശദമായി ഈ ചിക്കൻ കുറുമ തയ്യാറാക്കുന്ന രീതി അറിയാം
Ingredients Of Tasty Homemade Chicken Kurma Recipe
- ചിക്കൻ -600 ഗ്രാം
- കട്ടിയുള്ള തേങ്ങാപ്പാൽ – 3/4 കപ്പ്
- നേർത്ത തേങ്ങാപ്പാൽ – 1 കപ്പ്
- കശുവണ്ടി -15
- ചൂടുവെള്ളം – 1/4 കപ്പ്
- എണ്ണ -1 & 1/2 ടീസ്പൂൺ
- സവാള – 2
- പച്ചമുളക് – 2
- വെളുത്തുള്ളി അരിഞ്ഞത് – 1 ടീസ്പൂൺ
- ഇഞ്ചി അരിഞ്ഞത് -1/2 ടീസ്പൂൺ
- വെള്ളം – 1/4 കപ്പ്
- എണ്ണ – 2 ടീസ്പൂൺ
- കറുവപ്പട്ട -2
- ഏലം -3
- ഗ്രാമ്പൂ -3-4
- മല്ലിപ്പൊടി -3/4 ടീസ്പൂൺ
- മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- വെള്ളം – 3 ടീസ്പൂൺ
- വെള്ളം -1/4 കപ്പ് + 1/4 കപ്പ്
- ഉപ്പ്
- ഗരം മസാല പൊടി – 1/2 ടീസ്പൂൺ
- എണ്ണ – 2 ടീസ്പൂൺ
- കശുവണ്ടി -10
- പച്ചമുളക്-3
- കറിവേപ്പില

Learn How to Make Tasty Homemade Chicken Kurma Recipe
ആദ്യം നമുക്ക് ചിക്കൻ നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുക്കാം ചിക്കൻ കുറുമ ഇതുപോലെ നല്ല ക്രീമി ആയിട്ടു ഉണ്ടാക്കി എടുത്തുകഴിഞ്ഞാൽ നമുക്ക് ചപ്പാത്തിയുടെ കൂടെ ദോശയുടെ കൂടെയും അപ്പത്തിന്റെ കൂടെയും ഒക്കെ കഴിക്കാൻ വളരെ നല്ലതാണ് ഫ്രൈഡ് റൈസിന്റെ കൂടെയും ഈ ഒരു റെസിപ്പി വളരെ നല്ലതാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചിക്കൻ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചു നന്നായിട്ടൊന്നു കഴുകി വൃത്തിയാക്കി എടുക്കുക. അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് പട്ട ഗ്രാമ്പു മസാലപ്പൊടികൾ എല്ലാം ചേർത്ത് കൊടുത്ത ചിക്കൻ മസാല മുളകുപൊടി മഞ്ഞൾപൊടി എന്നിവയെല്ലാം ചേർത്ത് നന്നായിട്ടൊന്ന് ചൂടാക്കി മാറ്റി വയ്ക്കുക
കാഷ്യൂ നട്ടിനെ വെള്ളത്തിൽ കുതിർത്ത നല്ലപോലെ ഒന്ന് അരച്ചെടുക്കുക ഇത്രയും മാത്രം ചെയ്താൽ മതി ഇത്രയും ചെയ്തതിനുശേഷം അടുത്തതായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചിയും വെളുത്തുള്ളിയും നല്ലപോലെ ഒന്ന് വഴറ്റിയതിനുശേഷം സവാള നീളത്തിൽ അരിഞ്ഞത് കൂടി ഒന്ന് വഴറ്റിയെടുത്ത് അതിലേക്ക് നമുക്ക് ഈ ഒരു മസാല ചൂടാക്കിയത് കൂടി ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് തിളപ്പിച്ച് കുറുകി വരുമ്പോൾ ഇതിലേക്ക് ക്യാഷ്യുനട്ടുകൂടി ചേർത്തു കൊടുത്തതിനു ശേഷം ഇതിലേക്ക് ചിക്കനും തേങ്ങാപ്പാലും കൂടി ഒഴിച്ചുകൊടുത്ത് ആവശ്യത്തിന് പച്ചമുളക് ഒപ്പം തന്നെ ഉപ്പും ചേർത്ത് നന്നായിട്ട് കുറുക്കി എടുക്കുക നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ചിക്കൻ കുറുമ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും കുരുമുളകുപൊടി കൂടി ചേർത്തു കൊടുത്ത് ഇത് നന്നായിട്ട് ഇളക്കി വറ്റിച്ചെടുക്കാവുന്നതാണ്. തയ്യാറാക്കാൻ വളരെ എളുപ്പവും അതുപോലെതന്നെ കാഷ്യൂ നട്ടൊക്കെ ചേരുന്നത് കൊണ്ട് നല്ല ക്രീമിയും ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു റെസിപ്പി. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്
Tips In Making of Tasty Homemade Chicken Kurma Recipe
- കറിക്ക് യഥാർത്ഥ രുചി ലഭിക്കാൻ വെളിച്ചെണ്ണ ഉപയോഗിക്കുക
- നിങ്ങളുടെ അഭിരുചിക്കനുസരിച്ച് സുഗന്ധവ്യഞ്ജന നില ക്രമീകരിക്കുക
- അധിക സ്വാദിനായി ഉരുളക്കിഴങ്ങ്, കാരറ്റ് അല്ലെങ്കിൽ കടല ചേർക്കുക
Also Read :വറുത്തരച്ച കടല കറി ഈ രുചിയിൽ തയ്യാറാക്കാം