
About Egg Puttu Recipe
പുട്ട് ഇഷ്ടമല്ലാത്തവർ ആരാണ്? പലവിധ പുട്ടുകൾ നമ്മൾ തയ്യാറാക്കി കഴിക്കാറുണ്ട്, എങ്കിലും ഒരു വെറൈറ്റി പുട്ട് നമുക്ക് ഇങ്ങനെ ഉണ്ടാക്കിയാലോ? സാധാരണയായി പുട്ട് ഉണ്ടാക്കുന്നതിനെക്കാളും വ്യത്യസ്തമായിട്ട് കറി ഒന്നുമില്ലാതെ കഴിക്കാൻ പറ്റുന്ന ഒരു പുട്ടാണ് മുട്ട പുട്ട്, ഇത് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ട കാര്യങ്ങൾ അടക്കം അറിയാം
Ingredients Of Egg Puttu Recipe
- പുട്ട് – 2 എണ്ണം
- എണ്ണ -2 ടീസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- ഉണങ്ങിയ ചുവന്ന മുളക് – 2-3
- പച്ചമുളക് -3
- ഉള്ളി -1
- ഇഞ്ചി -1 ടീസ്പൂൺ
- കുറച്ച് കറിവേപ്പില
- ഉപ്പ്
- മല്ലിപ്പൊടി -3/4 ടീസ്പൂൺ
- ചിക്കൻ മസാല പൊടി -1 ടീസ്പൂൺ
- ഗരം മസാല പൊടി -1/4 ടീസ്പൂൺ
- പെരുംജീരകം പൊടി -1/2 ടീസ്പൂൺ
- തക്കാളി -1
- മുട്ട -3
- മല്ലിയില – 2 ടീസ്പൂൺ
Learn How to make Egg Puttu Recipe
ആദ്യം പുട്ടുപൊടിയിലേക്ക് വെള്ളവും കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് പുട്ടുപൊടി ഇട്ടുകൊടുത്തു തന്നെ ആവി കേറ്റി എടുക്കാവുന്നതാണ് അല്ലെങ്കിൽ വാഴയിലയിൽ വെച്ചിട്ടും ആവി കയറ്റി എടുക്കാവുന്നതാണ് പുട്ട് റെഡിയായി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കുറച്ച് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് സവാള ചേർത്ത് കൊടുത്ത് അതിനെ നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം അതിലേക്ക് കുറച്ച് വെജിറ്റബിൾസ് വേണമെങ്കിൽ ചേർത്തു കൊടുക്കാം.
ഇതിലേക്ക് നല്ലപോലെ വഴറ്റി യോജിപ്പിച്ച് മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാലയും ചേർത്ത് അതിലേക്ക് നമുക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ ചേർത്തു ചിക്കി പൊരിച്ചെടുക്കുക അതിലേക്ക് പൊട്ടിക്കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. വീഡിയോ കണ്ടു ഈ മുട്ട് പുട്ട് ഉണ്ടാക്കാം.
Also Read :കണ്ണൂരുകാരുടെ സ്പെഷ്യൽ ചിക്കൻ വരട്ടിയത് തയ്യാറാക്കാം