
Mega Quiz competition in Energy Management Center : എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ഊർജ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാക്വിസ് മത്സരത്തിൽ സ്മാർട്ട് ഫോണിലൂടെ എല്ലാവർക്കും പങ്കെടുക്കാം.ഇത് സംബന്ധിച്ച അറിയിപ്പ് എത്തി.
ഇതിന്റെ ഭാഗമായിട്ടുള്ള ആദ്യഘട്ട മത്സരം ഓൺലൈനായി ഫെബ്രുവരി 2 വൈകിട്ട് 3 മണിക്ക് നടക്കും.കൂടാതെ ആദ്യഘട്ട മത്സര വിജയികൾ ഫെബ്രുവരി 9 ന് ഐ.ഇ.എഫ്.കെ വേദിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടും.ക്വിസ് മത്സരം ഭാഗമായി തന്നെ പ്രശസ്തി പത്രം, ഫലകം എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികൾക്ക് ലഭിക്കും. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും വിജയികൾക്ക് ലഭിക്കും.
രജിസ്ട്രേഷനുള്ള അവസാന തീയതി.2025 ജനുവരി 26 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2594922 നമ്പറിൽ ബന്ധപ്പെടാം.കൂടുതൽ വിവരങ്ങൾക്ക് www.iefk.in
Also Read :ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 മാർച്ചിൽ നടത്തുവാൻ തീരുമാനം