Kerala Cabinet Meeting

കേരള കയറ്റുമതി പ്രോത്സാഹന നയത്തിന്​ മന്ത്രിസഭ അംഗീകാരം

Advertisement
Malayalam Vaartha അംഗമാവാൻ

Kerala Cabinet Meeting : ആഗോള കയറ്റുമതി രംഗത്ത് കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. പ്രകൃതിവിഭവങ്ങൾ, വൈദഗ്ധ്യമുള്ള തൊഴിൽശക്തി, സാംസ്‌കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ് അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം പരിഗണിച്ചാണ് പുതിയ നയം. കേരള സംസ്ഥാനത്തെ കയറ്റുമതിക്കാർക്ക് അവസരങ്ങൾ എല്ലാം മുതലെടുക്കാനും പുതിയ പങ്കാളിത്തങ്ങളിൽ ഏർപ്പെടാനും,കൂടാതെ ആഗോളതലത്തിൽ തങ്ങളുടെ സാന്നിദ്ധ്യം രേഖപ്പെടുത്താനും അവസരമൊരുക്കും ഈ നയം അനുസരിച്ചു മതി അതുപോലെ ആത്യന്തികമായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നൽകുന്നത് ലക്ഷ്യമിട്ടാണ് നയരൂപീകരണം.

Advertisement

സംസ്ഥാനത്തിന്റെ സ്വാഭാവികമായ പ്രത്യേകതകളെ ഉപയോഗിക്കുക, നവീകരണത്തെ പ്രോത്സാഹിപ്പിക്കുക, സുസ്ഥിര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കൽ, അനുകൂല ആവാസവ്യവസ്ഥ ഒരുക്കൽ, വളർച്ചയും വൈവിധ്യവൽക്കരണവും, ഉയർന്ന വളർച്ചാ കയറ്റുമതി സാധ്യതയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങിയവയാണ് നയത്തിന്റെ ദൗത്യങ്ങൾ.

Advertisement

കയറ്റുമതി ഇൻഫ്രാസ്ട്രക്ചർ പിന്തുണ, കയറ്റുമതി വിറ്റുവരവ് അടിസ്ഥാനമാക്കിയുള്ള ഇൻസെൻറീവ്, ലോജിസ്റ്റിക്‌സ് സഹായം, കയറ്റുമതി വിപണന സഹായം, കയറ്റുമതി ഡോക്യമെൻറേഷൻ സഹായം, കയറ്റുമതി വികസന ഫണ്ട്, കയറ്റുമതി ഗവേഷണവും മാർക്കറ്റ് ഇന്റലിജൻസും തുടങ്ങിയ സാമ്പത്തിക പ്രോത്സാഹനങ്ങളും നയം ഒരുക്കും.

Advertisement

കയറ്റുമതി പരിശീലനവും നൈപുണ്യ വികസനവും, കയറ്റുമതി നൈപുണ്യ നവീകരണം, കയറ്റുമതി പാക്കേജിംഗ്, അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകളോടെ എൻഎബിഎൽ അംഗീകൃത ലാബുകൾ സ്ഥാപിക്കൽ, കയറ്റുമതി ഇൻകുബേഷൻ സെൻററുകൾ, കയറ്റുമതി ഉപദേശക സേവനങ്ങൾ, ഗവേഷണവും വികസനവും (R&D) തുടങ്ങിയ സാമ്പത്തികേതര പ്രോത്സാഹനങ്ങളുമുണ്ടാകും. ഡിജിറ്റൽ എക്‌സ്‌പോർട്ട് പ്ലാറ്റ്‌ഫോം, കയറ്റുമതി കൺസോർഷ്യ, കയറ്റുമതി കാർഡ് തുടങ്ങിയ മറ്റ് പ്രോത്‌സാഹനങ്ങളും നയം വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read :“എന്റെ പോന്നേ, എന്തൊരു കുതിപ്പ്”:സ്വർണ്ണവിലയിൽ റെക്കോർഡ് വർധന, ഇന്നത്തെ സ്വർണ്ണവില അറിയാം