Today Gold Rate News

ആശ്വസിക്കാം, സ്വർണ്ണവിലയിൽ ഇടിവ്, റെക്കോർഡ് വർധനക്ക് പിന്നാലെ വിലകുറഞ്ഞു സ്വർണ്ണം

Advertisement
Malayalam Vaartha അംഗമാവാൻ

Today Gold Rate News : ഒടുവിൽ സ്വർണ്ണവിലയിൽ ആശ്വാസം. റെക്കോർഡ് വില വർധനക്ക് പിന്നാലെ സ്വർണ്ണവിലയിൽ കുറവ്. ഇന്നലെ ഒരു ഗ്രാം സ്വർണ്ണവില 8000 കടന്ന ശേഷമാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 70 രൂപ കുറഞ്ഞത്.22 കാരറ്റ് സ്വർണ്ണം പവന് 560 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisement

70 രൂപ ഒരു ഗ്രാം സ്വർണ്ണത്തിന് കുറഞ്ഞതോടെ ഇന്ന് ഒരു ഗ്രാം സ്വർണ്ണവില 7940 രൂപയും പവൻ വില 63520 രൂപയുമായി മാറി.കഴിഞ്ഞ ദിവസം കേരള ചരിത്രത്തിൽ ആദ്യമായി സ്വർണ്ണവില പവന് 64000 കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണ്ണവിലയിലെ ഈ ഇടിവെന്നത് ശ്രദ്ധേയം.നേരത്തെ ജനുവരി 22നാണ് സ്വർണ്ണവില പവൻ ചരിത്രത്തില്‍ ആദ്യമായി 60000 കടന്നത്. ഇതിന് പിന്നാലെയും സ്വർണ്ണവിലയിൽ കുതിപ്പ് തുടരുകയായിരുന്നു.സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം ഇറക്കുമതി തിരുവ കൊണ്ട് വരാനുള്ള അമേരിക്കൻ സർക്കാർ തീരുമാനവും സ്വർണ്ണ വില വർധനക്കുള്ള കാരണമാണ്.

Advertisement

അവസാന 5 ദിവസത്തെ സ്വർണ്ണവില ( ഒരു ഗ്രാം സ്വർണ്ണവില )

  • ഫെബ്രുവരി 12=7940 രൂപ
  • ഫെബ്രുവരി 11=8010 രൂപ
  • ഫെബ്രുവരി 10=7980 രൂപ
  • ഫെബ്രുവരി 9=7945 രൂപ
  • ഫെബ്രുവരി 8=7945 രൂപ

Also Read :കേരള കയറ്റുമതി പ്രോത്സാഹന നയത്തിന്​ മന്ത്രിസഭ അംഗീകാരം

Advertisement