
Tasty banana recipe : മധുരമുള്ള നാലുമണി പലഹാരങ്ങൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്… എന്നാൽ ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു രുചിയൂറും നാലുമണി പലഹാരം നമുക്ക് തയ്യാറാക്കാം, അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് നാല് ചെറുപഴം തൊലി കളഞ്ഞ് ഇടുക. ഇനി ഈ പഴത്തിൻ്റെ കൂടെ ഒരു കപ്പ് ചിരകിയ തേങ്ങ കൂടി ചേർത്തു കൊടുക്കാം. കൂടെ തന്നെ രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, 3 ഏലക്ക തൊലി കളഞ്ഞത് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
- Rich in fiber: Bananas are a good source of dietary fiber, which can help regulate bowel movements and prevent constipation.
- Prebiotic properties: Bananas contain prebiotic fibers that can help feed the good bacteria in the gut, promoting a healthy gut microbiome.
ഇനി ഇതിലേക്ക് അരക്കപ്പ് വറുത്ത അരിപ്പൊടി,അരക്കപ്പ് വെള്ളം എന്നിവ ചേർത്ത് ഒന്നുകൂടി നന്നായി അരച്ചെടുക്കുക. ഇനി അരച്ചെടുത്ത മാവ് വലിയൊരു ബൗളിലേക്ക് മാറ്റാം.. ശേഷം ഒരു സ്പൂൺ വെച്ച് ഇത് നന്നായി ഇളക്കി മിക്സ് ചെയ്യുക.രണ്ട് ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുത്ത് ദോശമാവിൻ്റെ പരുവത്തിൽ ആക്കുക.. ഇനി നമുക്ക് പലഹാരം ഉണ്ടാക്കാൻ തുടങ്ങാം..
അതിനായി ഉണ്ണിയപ്പം ചട്ടി അടുപ്പത്തു വെക്കുക.. ഇതിലെ ഓരോ കുഴിയിലേക്കും അര ടീസ്പൂൺ ഓയിൽ വീതം ഒഴിച്ചു കൊടുക്കാം.. ശേഷം കുഴിയുടെ മുക്കാൽ ഭാഗത്തോളം മാവ് കോരി ഒഴിക്കാം.. തീ മീഡിയം-ലോ ഫ്ലെയ്മിൽ വച്ചിരിക്കുക.അപ്പത്തിൻ്റെ ഒരു ഭാഗം വെന്ത ശേഷം മറുഭാഗത്തേക്ക് മറിച്ചിടുക. ഈ ഭാഗവും വെന്ത ശേഷം ഒന്നുകൂടി തിരിച്ചും മറിച്ചും ഇട്ട് ഗോൾഡൻ നിറമാകുന്നതു വരെ വെച്ച് ,വറുത്തു കോരാം.അപ്പോൾ നമ്മുടെ ടേസ്റ്റി നാലുമണി പലഹാരം റെഡി…!!!