
Vanpayar Thoran: വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് വൻപയർ തോരൻ.എന്നാൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..!?അതിനായി ആദ്യം തന്നെ ഒരു കപ്പ് വൻപയർ എട്ടു മണിക്കൂർ നേരം വെള്ളത്തിൽ കുതിരാൻ വയ്ക്കണം. ഇനി ഈ വൻപയർ നന്നായി കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്ക് ഇടാം.. ശേഷം അതിലേക്കു കാൽ ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് കുക്കർ അടയ്ക്കാം.
- Green beans: Fresh green beans, chopped.
- Coconut: Grated coconut.
- Spices: Turmeric, red chili powder, cumin seeds, etc.
- Curry leaves: Fresh curry leaves.
ഇനി ഇത് ഹൈ ഫ്ലൈമിൽ വെച്ച് ഒരു വിസിൽ വരുന്നതു വരെ വേവിക്കാം. ഇനി അടുപ്പത്ത് ഒരു ചീനച്ചട്ടി വെക്കാം.. ചട്ടി നന്നായി ചൂടായ ശേഷം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായ ശേഷം അര ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. ഇനിയിതിലേക്ക് രണ്ടു വറ്റൽമുളക് അരിഞ്ഞത് ഇട്ടു കൊടുക്കാം.ഇനി ഇത് ചെറുതായി ഒന്ന് വറ്റിയ ശേഷം കുറച്ചു കറിവേപ്പില, മീഡിയം സൈസ് വലുപ്പമുള്ള 7 വെളുത്തുള്ളി അല്ലി ചതച്ചത് എന്നിവയിട്ട് തീ കുറച്ചുവെച്ച് ഒന്ന് വഴറ്റിയെടുക്കുക.
ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി,ഒന്നര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ചെറിയ ജീരകപ്പൊടി, അരക്കപ്പ് തേങ്ങ ചിരകിയത് എന്നിവ ചേർത്ത് ഒന്ന് ഇളക്കി കൊടുക്കുക..ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള കുറച്ച് ഉപ്പു കൂടി ചേർക്കുക. ഇനി നമ്മൾ വേവിച്ചു വച്ചിരിക്കുന്ന വൻപയർ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇനി തീ കുറച്ചുവെച്ച് അല്പസമയം അടച്ചുവച്ച് വേവിക്കുക. ഇടയ്ക്കൊന്ന് ഇത് ഇളക്കി കൊടുക്കണം..അഞ്ചു മിനിറ്റിനു ശേഷം നമുക്ക് അടപ്പ് തുറക്കാം. ഇനി ഒരു മിനിറ്റ് നേരം തുറന്നുവെച്ച് നന്നായി ഇളക്കി കൊടുക്കുക… ശേഷം തീ ഓഫ് ചെയ്യാം..അപ്പോൾ നമ്മുടെ ടേസ്റ്റി വൻപയർ തോരൻ എളുപ്പത്തിൽ തയ്യാർ…!!!