Actor Napoleon son marriage :മലയാളി ഒരിക്കലും മറക്കാത്ത ഒരു വില്ലൻ കഥാപാത്രമാണ് ദേവാസുരം സിനിമയിലെ മുണ്ടക്കൽ ശേഖരൻ.അതിനാൽ തന്നെ ഇന്നും മുണ്ടക്കൽ ശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കയ്യടി നേടിയ നെപ്പോളിയൻ മലയാളികൾ മനസ്സിൽ സ്ഥാനം നേടിയിട്ടുണ്ട്. മലയാളം, തമിഴ് സിനിമകളിൽ അനവധി റോളുകൾ കൈകാര്യം ചെയ്തു പിന്നീട് രാഷ്ട്രീയത്തിലും തിളങ്ങിയ നെപ്പോളിയൻ ജീവിതത്തിലെ ആ വലിയ സന്തോഷം പങ്കിടുകയാണ്.
നടൻ നെപ്പോളിയന്റെയും അദേഹത്തിന്റെ കുടുംബത്തിൽ നിന്നും ഒരു സന്തോഷവാർത്ത പുറത്തു വരികയാണ് ഇപ്പോൾ.തന്റെ മൂത്ത മകൻ ധനുഷിന്റെ വിവാഹവും ചടങ്ങുകളും പൂർത്തിയായ വലിയ സന്തോഷത്തിലാണ് നെപ്പോളിയൻ. മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് നടക്കാൻ പോലും സാധിക്കാതെ വെല്ലുവിളി നേരിടുന്ന നെപ്പോളിയൻ മൂത്ത മകൻ ധനുഷ് വിവാഹമാണ് കഴിഞ്ഞ ദിവസം താരസമ്പന്നമായ ചടങ്ങിൽ നടന്നത്.വിവാഹ കാഴ്ചകളും പിതാവ് സന്തോഷത്തിന്റെ ചിത്രങ്ങളുമെല്ലാം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്.
നെപ്പോളിയന്റെ മരുമകളായി എത്തുന്നത് തമിഴ്നാട് തിരുനെൽവേലി മൂലോകരെപെട്ടി സ്വദേശി കൂടിയായ അക്ഷയയാണ്.ഇന്നലെ ഇന്ത്യൻ സമയം രാവിലെ എട്ട് മണിക്കാണ് ധനുഷ് :അക്ഷയ വിവാഹം പൂർത്തിയായത്.
ചടങ്ങിൽ പഴയകാല തമിഴ് താരങ്ങളും സന്നിഹിതരായി.ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹ ചടങ്ങിൽ ധനുഷ് വേണ്ടി അമ്മയാണ് വധുവിന്റെ കഴുത്തിൽ താലി ചാർത്തിയത്.കാർത്തി,രാധിക ശരത്കുമാർ,ശരത് കുമാർ മീന, ഖുശ്ബു, സുഹാസിനി എന്നിവർ കല്യാണ ചടങ്ങുകൾ ഭാഗമായി. നിലവിൽ മകന്റെ ചികിത്സ ഭാഗമായി യൂ. എസിലാണ് നേപ്പോളിയനും കുടുംബവും