Cherupayar Kaya Curry : ഭൂമിയുടെ ഏതു കോണിൽ ജീവിച്ചാലും നാടൻ കറികൾ നമ്മൾ മലയാളികൾക്ക് ഒരു വീക്നെസ് ആണ്. അങ്ങനെ ഒരു നാടൻ കറിയുടെ റെസിപ്പിയാണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. രാവിലെ എഴുന്നേറ്റ് ഉണ്ടാക്കാൻ വളരെ എളുപ്പമുള്ള ഒരു റെസിപ്പി ആണ് ഇത്. ഒന്നും വഴക്കുകയോ തേങ്ങ വറുക്കുകയോ ഒന്നും വേണ്ട.
അത്ര എളുപ്പമുള്ള ഒരു ഏത്തക്കായ ചെറുപയർ കറിയാണ് ഇത്. ഈ ഒരൊറ്റ കറി മതി നമുക്ക് വയറു നിറയെ ചോറുണ്ണാം. തോരനോ അവിയല്ലോ മെഴുക്കുപുരട്ടിയോ ഒന്നും കൂട്ടിനില്ലെങ്കിലും കുഴപ്പമില്ല.ഈ കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കുക്കറിൽ അര കപ്പ് ചെറുപയർ എടുക്കുക. ഇതിലേക്ക് ഒരു ഏട്ടൻ കായ ചെറുതായി നുറുക്കി ഇടണം. ഇതോടൊപ്പം നാല് പച്ചമുളക്, അര സ്പൂൺ വീതം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും കൂടി ചേർത്ത് വേവിക്കാൻ വയ്ക്കണം.
ഇത് വെന്തു കിട്ടുന്ന സമയം കൊണ്ട് ഒരു മിക്സിയുടെ ജാറിൽ നമുക്ക് അല്പം തേങ്ങ അരച്ചെടുക്കാം. അതിനായി മുക്കാൽ കപ്പ് തേങ്ങയുടെ ഒപ്പം വെളുത്തുള്ളിയും മൂന്ന് ചെറിയ ഉള്ളിയും അര ടീസ്പൂൺ വീതം മഞ്ഞൾപൊടിയും ജീരകവും കൂടി ചേർത്ത് അരയ്ക്കണം. ഏട്ടൻ കായം ചെറുപയറും കൂടി വെന്ത് കിട്ടുമ്പോൾ അതിലേക്ക് ഈ തേങ്ങ അരച്ച കൂട്ട് ചേർക്കണം.
അവസാനമായി ഇതിലേക്ക് വെളിച്ചെണ്ണയിൽ കടുകും ചെറിയ ഉള്ളിയും കറിവേപ്പിലയും വറ്റൽമുളകും കൂടി ചേർത്ത് താളിച്ചാൽ നല്ല നാടൻ ഒഴിച്ചു കറി തയ്യാർ. ഈ ഒരു കറി വീട്ടിലുള്ള പ്രായമായവർക്ക് ഉണ്ടാക്കി നൽകൂ. അവർ ഇന്ന് പതിവിലും അധികം ചോറുണ്ണും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.