- Coconut milk: 1 can (14 oz)
- Milk: 1 cup
- Sugar: 1/2 cup
- Cornstarch: 2 tablespoons
- Salt: A pinch
- Vanilla extract: 1 teaspoon
- Eggs: 2 (optional)
Coconut Pudding Recipe Making : വീട്ടിലേക്ക് വിരുന്നുകാർ വരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ വീട്ടമ്മമാർക്ക് ടെൻഷനാണ്. ഓരോ വിഭവം ഉണ്ടാക്കാനും ഒരുപാട് സമയം വേണം. കഴിക്കാൻ ഭക്ഷണം മാത്രം പോരല്ലോ. അതിന്റെ അവസാനം കഴിക്കാൻ പായസം എന്തെങ്കിലും ഉണ്ടാക്കണ്ടേ.എന്നാൽ ഇത്തവണ നമുക്കിത് മാറ്റി പിടിച്ചാലോ? ഒരുപാട് സമയമെടുത്ത് ഉണ്ടാക്കുന്ന പായസത്തെക്കാൾ എളുപ്പമുള്ള ഒരു വിഭവം. ഇത് തയ്യാറാക്കാൻ ആണെങ്കിൽ വളരെ എളുപ്പമാണ്. എന്താണ് അത് എന്നല്ലേ? ഇളനീർ പുഡ്ഡിങ്ങിനെ പറ്റിയാണ് ഞാൻ ഈ പറയുന്നത്. ഇതു തയ്യാറാക്കാൻ നിങ്ങളെ സഹായിക്കുന്ന വീഡിയോ ആണ് താഴെ കൊടുത്തിട്ടുള്ളത്.
ഇളനീർ പുഡ്ഡിംഗ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാനിൽ രണ്ട് കപ്പ് ഇളനീർ വെള്ളവും മധുരത്തിന് ആവശ്യമായ പഞ്ചസാരയും കൂടി ചൂടാക്കണം. വീഡിയോയിൽ അരക്കപ്പ് പഞ്ചസാര ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലേക്ക് ചേർക്കാൻ ആവശ്യമായ 10 ഗ്രാം ചൈന ഗ്രാസ് കുതിർത്തിട്ടുണ്ടാവണം. ഈ കുതിർത്ത ചൈന ഗ്രാസ് ഒരു പാനിൽ അലിയിച്ചെടുക്കണം. ഇങ്ങനെ അലിയിച്ചെടുത്ത ചൈന ഗ്രാസും കൂടി നമ്മുടെ ചൂടാക്കിയ ഇളനീർ വെള്ളത്തിൽ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കണം. ഇതിനെ അരിച്ചെടുത്തതിനു ശേഷം ഒരു പുഡ്ഡിംഗ് പാത്രത്തിലോ ഒഴിച്ച് തണുക്കാൻ ഫ്രിഡ്ജിൽ വയ്ക്കണം.
ഒരു മിക്സിയുടെ ജാറിൽ ഇളനീരിന്റെ ക്യാമ്പും അത് അരയ്ക്കാൻ വേണ്ട പാലം പഞ്ചസാരയും കൂടെ ചേർത്ത് അരച്ചു വയ്ക്കണം. ഒരു പാനിൽ അരലിറ്റർ പാലും അരക്കപ്പ് പഞ്ചസാരയും കാൽ കപ്പ് മിൽക്ക് മേടം കൂടെ ചേർത്ത് തിളപ്പിക്കണം. ഇതിലേക്ക് രണ്ട് ടീസ്പൂൺ കോൺഫ്ലോറും പാലും കൂടി അലിയിച്ചത് ചേർത്ത് നല്ലതുപോലെ ഇളക്കുക. മിക്സിയിൽ അരച്ചു വച്ചിരിക്കുന്ന കാമ്പ് ഇതിലേക്ക് ചേർത്ത് നല്ലതുപോലെ യോജിപ്പിക്കണം. ഇത് നല്ലതുപോലെ തണുത്തതിനുശേഷം ഫ്രിഡ്ജിൽ സെറ്റായി ഇരിക്കുന്ന പുഡ്ഡിംഗ് എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ച് ഇതിലേക്ക് ചേർക്കണം.