Devara Part 1 box office collection day 1 details :ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തിയ ദേവര പാര്‍ട്ട് 1 സിനിമയുടെ ആദ്യത്തെ ദിനത്തെ കളക്ഷൻ വിവരങ്ങൾ പുറത്ത്.വൻ സ്വീകരണമാണ് ആരാധകരിൽ നിന്നും അടക്കം സിനിമക്ക് ലഭിച്ചത്. റിലീസ് ദിനത്തിൽ റെക്കോർഡ് ഷോകൾ അടക്കം നടത്തി മുന്നേറിയ ദേവര പാർട്ട് 1, ഒന്നാം ദിനത്തിൽ 172 കോടി രൂപ വേൾഡ് വൈഡ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.
ആദ്യ ദിവസം 77 കോടിയോളം രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്നും മാത്രമായി കളക്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.8000-ലധികം ഷോകൾ സിനിമക്ക് ഒന്നാം ദിനമുണ്ടായിരുന്നു. കൊരട്ടാല ശിവ സംവീധാനം നിർവഹിച്ച ജൂനിയർ എൻടിആറിന്റെ ദേവര പാർട്ട് ഒന്നിൽ ജാൻവി കപൂര്‍ നായികയായി വരുമ്പോൾ പ്രധാന കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്,ശ്രീകാന്ത് എന്നിവരും മലയാളത്തിൽ നിന്നും ഷൈൻ ടോം ചാക്കോ, നരേൻ എന്നിവരുമുണ്ട്.
തെലുങ്ക് സിനിമ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ആദ്യത്തെ ചിത്രം കൂടിയായ ദേവര ഒരു പക്കാ മാസ്സ് എന്റർടൈൻമെന്റ് സിനിമയാണ്.കൂടാതെ അനിരുധ് ഒരുക്കിയ പശ്ചാത്തല സംഗീതവും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. ഒന്നാം ദിനത്തിലെ പോലെ റെക്കോർഡ് കളക്ഷൻ വരുന്ന ദിനങ്ങളിലും ദേവര പാർട്ട് ഒന്ന് നെടുമോയെന്നതാണ് സിനിമ ആരാധകർ ആകാംക്ഷ.
Also Read :തീർച്ചയായും കണ്ടിരിക്കണം, ഒ.ടി.ടിയിൽ എത്തിയ ഈ പുത്തൻ 3 ചിത്രങ്ങൾ
ഹോട്സ്റ്റാർ ഒടിടിയിൽ ഞെട്ടിക്കാൻ “1000 ബേബിസ് ” ഉടൻ എത്തുന്നു