Electric feeder buses of Kochi Metro

കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസിന് തുടക്കം,അഞ്ച്‌ കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപ

Advertisement
Malayalam Vaartha അംഗമാവാൻ

Electric feeder buses of Kochi Metro :കൊച്ചി നഗരത്തിലെ പൊതുഗതാഗത രംഗത്തിന് വമ്പൻ കുതിക്ക് നൽകുവാൻ സഹായകമായി മാറുന്ന കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസ് ‘മെട്രോ കണക്ട്’ ഇന്നലെ പ്രവർത്തനം ആരംഭിച്ചു. ബസുകളുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെയാണ് പൊതുസർവീസ് ഇന്നലെ ഔപചാരികമായി തന്നെ ആരംഭിച്ചത്. ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസുകളിലെ യാത്രാനിരക്ക്.

Advertisement

ക്യാഷ് ട്രാൻസാക്ഷൻ വഴിയും ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയും ടിക്കറ്റ് യാത്രക്കാർക്ക് ലഭ്യമാക്കുന്നതാണ് . പരിസ്ഥിതി സൗഹാർദ്ദമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ബസുകളിൽ സൗകര്യപ്രദമായ യാത്രയ്ക്കായുള്ള സൗകര്യങ്ങൾ അടക്കം പൂർണ്ണമായി ഒരുക്കിയിട്ടുണ്ട്.

Advertisement

ഇതുവഴി കൊച്ചി മെട്രോ പാതയ്ക്ക് സമാന്തരമായി അതീവ നൂതനമായിട്ടുള്ള പൊതുഗതാഗത സംവിധാനങ്ങൾ അടക്കം ഒരുക്കാനുമാണ് സംസ്ഥാന സർക്കാരും മീറ്റർ അധികൃതരും ആലോചിക്കുന്നത്. കൊച്ചിജനതയ്ക്ക് ഇനി കൂടുതൽ സൗകര്യപ്രദമായി മെട്രോ കണക്ട്’ ഇലക്ട്രിക്ക് ബസുകളിൽ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement

Also Read : ടെക്നോപാർക്കിൽ വേൾഡ് ട്രേഡ് സെന്റർ വരുന്നു,കേരളത്തിലെ രണ്ടാമത്തെ വേൾഡ് ട്രേഡ് സെന്റർ