Alappuzha : പൊതുജലാശങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

Alappuzha : ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2024-2025 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പൊതുജലാശങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു നിര്‍വഹിച്ചു. ചമ്പക്കുളം പഞ്ചായത്തിലെ മങ്കൊമ്പ് ബ്ലോക്ക് ഓഫീസ് കടവിലും മങ്കൊമ്പ് ഒന്നാംകര എ സി കനാലിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൊണ്ടാണ് കൊണ്ടാണെന്നു ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു നിര്‍വഹിച്ചു.

Advertisement

ഈ ഒരു ഉദ്ഘാടന ചടങ്ങില്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ജി. ജലജകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് ശ്രീകാന്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്. മായാദേവി, പഞ്ചായത്ത് അംഗം കെ. എം.സജികുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം, ഓഫീസര്‍ എം. ദീപു, കോ ഓര്‍ഡിനേറ്റര്‍മാരായ ഷോണ്‍ ശ്യാം സുധാകരന്‍, സീമ അമൃത്, പ്രൊമോട്ടര്‍ ലത അശോക്, മല്‍സ്യത്തൊഴിലാളി കിഷോര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement

Also Read :വലിയഴീക്കല്‍ ഫിഷ് ലാന്റിംഗ് സെന്ററിലെ അധികസൗകര്യങ്ങളുടെ ഉദ്ഘാടനം ഇന്ന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും

Advertisement

പ്രിന്റിംഗ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം, അവസാന തീയതി ഒക്ടോബർ 15

Exit mobile version