കോഴിക്കോട് :ഗാന്ധിജയന്തി ക്വിസ് മത്സരം ഈ മാസം പതിനാറാം തീയതി

Gandhi Jayanti Quiz Competition on 16th of this month : ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് ‘ഗാന്ധിജിയും ഖാദിയും ഇന്ത്യന്‍ സ്വാതന്ത്രസമരവും’ എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.കോഴിക്കോട് ജില്ലാതല മത്സരം ഒക്ടോബര്‍ 16 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തില്‍ നടക്കും.

Advertisement

ജില്ലയിലെ ഒരു സ്‌കൂളില്‍ നിന്നും 2 വിദ്യാര്‍ഥികളുടെ ഒരു ടീമിന് പങ്കെടുക്കാം. സ്‌കൂളുകള്‍ ടീം അംഗങ്ങളുടെ പേര് വിവരങ്ങൾ അടക്കം pokzd@kkvib.org എന്നുള്ള ഇമെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 10 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്, കൂടാതെ മത്സരദിവസം പ്രധാന അധ്യാപകന്റെ / പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡും അടക്കം കൊണ്ടുവേരണ്ടതുമാണ്. ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ഉണ്ടാകും. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ : 0495- 2366156, 9496845708

Advertisement

Also Read This :

Advertisement

കോഴിക്കോട്, കണ്ണൂര്‍ ജില്ലാ ഓഫീസുകളില്‍ അദാലത്ത് :പിന്നോക്ക വികസന കോര്‍പറേഷന്‍ 86 ലക്ഷം ഇളവ് നല്‍കി

ഭിന്നശേഷി വിഭാഗത്തിനുള്ള സ്പെഷ്യൽ അങ്കണവാടി പദ്ധതി അടുത്തവർഷം മുതൽ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കും :സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു

Exit mobile version