ഇന്നും വർധന തന്നെ, സ്വർണ്ണവിലയിൽ മാറ്റം, ഇന്നത്തെ സ്വർണ്ണ വില അറിയാം

Gold Rate Kerala : സ്വർണ്ണവിലയിൽ വീണ്ടും വർധന, ഇന്നലെ റെക്കോർഡ് വിലയിലേക്ക് കുതിച്ച സ്വർണ്ണവില ഇന്ന് പുത്തൻ നേട്ടം സ്വന്തമാക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണ്ണവില 120 രൂപ വർധിച്ചു 60880യിലേക്ക് എത്തി.

Advertisement

ഇന്നലെ പവന് 680 രൂപ കൂടിയതിന് പിന്നാലെയാണ് ഇന്നും വർധന ഉണ്ടായത്. ഇന്ന് ഒരു ഗ്രാം സ്വർണ്ണവില 15 രൂപ വർധിച്ചു 7610രൂപയിലേക്ക് എത്തി. കഴിഞ്ഞ ദിവസങ്ങളിൽ ആഗോള സ്വർണ്ണവിലയിലും സംഭവിച്ചത് വൻ വില വർധനയാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേരളത്തിലും സ്വർണ്ണവില കുതിക്കുന്നത്. ഒരു വിശ്വസ്ഥ സ്ഥിര നിക്ഷേപമെന്നുള്ള നിലയിൽ ഇന്നും സ്വർണ്ണത്തിന് ഡിമാൻഡ് വർധിക്കുന്നതാണ് സ്വർണ്ണവില വർധനക്ക് പ്രധാന കാരണം. ഈ മാസം മാത്രം ഒരു പവൻ സ്വർണ്ണവില 3000 രൂപയിൽ അധികമാണ് വർധിച്ചത്.

Advertisement

Also Read :കേരള കയറ്റുമതി പ്രോത്സാഹന നയത്തിന്​ മന്ത്രിസഭ അംഗീകാരം

Advertisement
Exit mobile version