
Wayanad News ,വയനാട് :വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (28-05-2025) അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ.വയനാട് ജില്ലയിൽ ഇന്ന് (28-05-2025) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ,അങ്കണവാടികൾ,പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല എന്നും കളക്ടർ അറിയിച്ചു.
അതേസമയം വയനാട് ജില്ലയിൽ തുടർച്ചയായ ദിനങ്ങളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിലും, 29/05/2025, 30/05/2025 തിയതികളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ,വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ലയെന്നും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുകയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Also Read : പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു, കേരളത്തിൽ 5 ദിവസം കൂടി മഴക്ക് സാധ്യത