
Homemade Chakkachilli Recipe : ഇനി ചില്ലി ഉണ്ടാക്കാൻ ചിക്കൻ വേണ്ട….ചക്ക മതി. ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന ഒരു ഫലമാണ് ചക്ക.ചക്ക വെച്ച് ഏതു പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന ഒരു കിടിലൻ വിഭവം ആണ് ചക്ക ചില്ലി. എന്നാൽ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ…!?അതിനായി ആദ്യം തന്നെ ഒരു ഇടിച്ചക്ക വൃത്തിയാക്കി അരിഞ്ഞെടുക്കുക. അൽപ്പം കട്ടി കുറച്ച് അരിയാനായി ശ്രദ്ധിക്കുക.
- Adjust spice level: Adjust the amount of chili powder and other spices according to your taste.
- Serve with rice or as a snack: Serve Chakkachilli with steaming hot rice or as a snack on its own.
അരിഞ്ഞു വെച്ച ചക്കയിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളത്തുള്ളി പേസ്റ്റ് , രണ്ടു ടേബിൾസ്പൂൺ മുളുപൊടി, ഒരു ടീസ്പൂൺ ചിക്കൻ മസാല, മൂന്ന് ടേബിൾസ്പൂൺ കോണ്ഫ്ളോർ, മൂന്നു ടേബിൾസ്പൂൺ അരിപ്പൊടി, മൂന്ന് ടേബിൾസ്പൂൺ നാരങ്ങ നീര്, ആവശ്യത്തിന് ഉപ്പ്, അൽപ്പം റെഡ് കളർ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് കൊടുക്കുക.
ഇത് ഒരു 30 മിനുട്ട് മാറ്റി വക്കുക. ശേഷം പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ മാറ്റി വച്ചിരിക്കുന്ന മസാല പുരട്ടിയ ചക്ക ഇതിലേക്ക് കുറച്ച് കുറച്ചായി ഇട്ട് വറുത്തെടുക്കുക. ചക്ക ചൂടായ ശേഷം മാത്രം ഇളക്കി കൊടുക്കുക. ഇങ്ങനെ രണ്ടു വശവും നന്നായി മൊരിഞ്ഞ ശേഷം അൽപ്പം കറിവേപ്പില കൂടെ ഇട്ട് എണ്ണയിൽ നിന്ന് കോരി മാറ്റി വക്കുക.നല്ല ടേസ്റ്റി ചക്ക ചില്ലി റെഡി….!!!