Homemade Egg fried rice

ഈ രുചിക്കൂട്ട് അറിയാം ,ഹെൽത്തി ലഞ്ച് മീൽസ് ഇങ്ങനെ തയ്യാറാക്കാം …!!!മുട്ട ഉണ്ടെങ്കിൽ ഈ മുട്ടച്ചോർ ഒന്നുണ്ടാക്കി നോക്കൂ

Advertisement
Malayalam Vaartha അംഗമാവാൻ

Homemade Egg fried rice : കുട്ടികൾക്ക് ലഞ്ചായി കൊടുത്തു വിടാൻ പറ്റുന്ന ഹെൽത്തി മീൽസ് തയ്യാറാക്കിയാലോ??അതിനായി ആദ്യം ഒരു കപ്പ്‌ ബസ്മതി അരി കറുവപട്ട,ഏലക്ക, ഗ്രാമ്പു എന്നിവ ചേർത്ത് അധികം വെന്തുടയാതെ വേവിച്ചെടുക്കുക.ശേഷം അരി വേവിച്ച വെള്ളം അര കപ്പ് എടുത്ത് വെക്കുക.

Advertisement
  • Cooked basmati rice
  • Rice water
  • Chicken egg
  • Mint leaves
  • Salt
  • Butter
  • Vegetable oil
  • Cinnamon
  • Clove
  • Bay leaf
  • Ginger
  • Garlic
  • Onion
  • Turmeric powder
  • Kashmiri chilli powder
  • Green beans
  • Carrot
  • Frozen peas
  • Frozen sweet corn
  • Capsicum in three colours
  • Salt
  • Coriander leaves
  • Lemon juice
  • Black pepper powder

അടുത്തതായി രണ്ട് കോഴിമുട്ട പാത്രത്തിലേക്ക് പൊട്ടിച്ചൊഴിച്ചു അതിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയില , ഉപ്പ് എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക.ശേഷം ഒരു പാൻ വെച്ച് അതിലേക്ക് ബട്ടർ ഇട്ട് മെൽറ്റ് ചെയ്യുക. ഇതിലേക്ക് ബീറ്റ് ചെയ്ത മുട്ട ചേർത്ത് ചിക്കിയെടുക്കുക.ഇനി ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കറുവപട്ട,ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പു, ബെ ലീഫ്,പച്ചമുളക് അരിഞ്ഞത്‌ എന്നിവ ചേർത്ത് വഴറ്റുക. ശേഷം സവാള ഇട്ട് വഴറ്റുക.

Advertisement

ഇതിലേക്കിനി കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ കാശ്മീരിമുളക്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം..ശേഷം ഒരു ടേബിൾ സ്പൂൺ വീതം ബീൻസ് ,ക്യാരറ്റ് ,ഗ്രീൻ പീസ്,ക്യാപ്‌സികം (ചുവപ്പ്, മഞ്ഞ, പച്ച ), ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മുട്ട ചിക്കിയത് ചേർത്ത് മല്ലിയില അരിഞ്ഞതും ചേർത്ത ശേഷം വേവിച്ചു വെച്ച റൈസും ചേർത്ത് മിക്സ്‌ ചെയ്യുക.ഒരൽപം ചെറുനാരങ്ങനീരും ചേർത്ത ശേഷം എടുത്തു വെച്ച ചോറ് വേവിച്ച വെള്ളവും ചേർത്ത് മിക്സ്‌ ചെയ്ത് 5 മിനിറ്റ് വേവിക്കുക.ഇതിലേക്ക് കുറച്ച് കുരുമുളക് പൊടി വിതറി മിക്സ്‌ ചെയ്ത് വാങ്ങി വെക്കുക.അടിപൊളി മീൽസ് റെഡി

Advertisement