Chemmeen Achar

ചെമ്മീൻ കൊണ്ട് ഒരു അച്ചാർ ഉണ്ടാക്കിയാലോ? ഇനി മുതൽ നിങ്ങൾ ഇരട്ടി ചോറ് ഉണ്ണും

Advertisement
Malayalam Vaartha അംഗമാവാൻ

Chemmeen Achar : കുട്ടികളെ കൊണ്ട് ഭക്ഷണം കഴിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ് അല്ലേ. എന്നാൽ ഇനി മുതൽ അവർ നിങ്ങളോട് ഇങ്ങോട്ട് വന്ന് ചോറ് ചോദിക്കും. എങ്ങനെ എന്നല്ലേ? ഇതോടൊപ്പം കാണുന്ന വീഡിയോയിൽ പറയുന്ന രീതിയിൽ കുറച്ചു ചെമ്മീൻ അച്ചാർ ഉണ്ടാക്കി വച്ചാൽ മാത്രം മതി. അപ്പോൾ ഞെട്ടാൻ റെഡി ആയിക്കൊള്ളു.ചെമ്മീൻ അച്ചാർ ഇനി കടയിൽ നിന്ന് വാങ്ങണ്ട, അതിലും രുചിയിൽ വീട്ടിൽ ഉണ്ടാക്കാം

Advertisement

ചെമ്മീൻ കഴുകി വൃത്തിയാക്കുക എന്നത് വളരെ അധികം ക്ഷമയും സമയവും വേണ്ട ജോലി ആണ്. എന്നാൽ ഇത് കൊണ്ട് എന്തു വിഭവം ഉണ്ടാക്കിയാലും കഴിക്കാൻ പ്രത്യേക രുചിയാണ്.  അപ്പോൾ പിന്നെ ചെമ്മീൻ കൊണ്ടുള്ള അച്ചാർ ഉണ്ടാക്കിയാലോ? പറയുകയേ വേണ്ട അല്ലേ. വളരെ എളുപ്പമാണ് ചെമ്മീൻ അച്ചാർ ഉണ്ടാക്കാനായി.

Advertisement

താഴെ കാണുന്ന വീഡിയോയിൽ 500 ഗ്രാം ചെമ്മീൻ ആണ് എടുത്തിരിക്കുന്നത്. ഇതിനെ നല്ലത് പോലെ കഴുകി ഞരമ്പ് ഒക്കെ മാറ്റിയിട്ടുണ്ട്. ഇതിലേക്ക് മഞ്ഞൾപൊടി, മുളക്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലത് പോലെ യോജിപ്പിക്കുക. ഇതിനെ പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് വറുത്തെടുക്കണം.

Advertisement

ഇത് വറുത്തു കോരിയിട്ട് ഇതേ എണ്ണയിൽ കടുക് പൊട്ടിച്ചിട്ട് കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചത് ചേർക്കണം. ഇതിലേക്ക് പച്ചമുളകും കൂടി ചേർത്തിട്ട് നല്ലത് പോലെ വഴറ്റി എടുക്കണം. ഇതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, ഉലുവപൊടി, കായപ്പൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റണം. ഇതിലേക്ക് അര കപ്പ്‌ വിനാഗിരി ഒഴിച്ച് തിളപ്പിക്കണം. ഇത് തിളച്ച് എണ്ണ തെളിഞ്ഞിട്ട് വേണം ചെമ്മീൻ ചേർത്ത് യോജിപ്പിക്കാൻ.ഇതിന്റെ ചൂട് മാറിക്കഴിഞ്ഞാൽ ഒരു കുപ്പിയിലേക്ക് മാറ്റി അടച്ചു സൂക്ഷിക്കാം. എത്ര കൂടുതൽ ഉണ്ടാക്കി സൂക്ഷിക്കാം എന്ന് കരുതിയാലും ഏറെ നാൾ ഇത് ഇരിക്കില്ല എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അത്രയ്ക്ക് വേഗം എല്ലാവരും ഇത് കഴിച്ചു തീർക്കും.