How to make Cherupayar thoran

കഞ്ഞിക്കും ചോറിനും കൂടെ ഒരു അടിപൊളി ചെറുപയർ തോരൻ ആയാലോ??ഈ രുചിയിൽ ഇങ്ങനെ ഉണ്ടാക്കാം

Advertisement
Malayalam Vaartha അംഗമാവാൻ

How to make Cherupayar thoran : വളരെ സ്വാദിഷ്ടമായ,എന്നാൽ പോഷകങ്ങൾ അടങ്ങിയതുമായ ഒരു അടിപൊളി പയർ തോരൻ ഉണ്ടാക്കിയാലോ?ഇത് തയ്യാറാക്കുവാൻ വേണ്ടി ആദ്യം ഒരു ഗ്ലാസ്സ് ചെറുപയർ കുതിരാൻ വേണ്ടി 1 ½ മണിക്കൂർ വെക്കുക. ശേഷം നന്നായി കഴുകി ഒരു കുക്കറിലേക്ക് ഇടുക. ഇതിലേക്ക് ഒരു ഗ്ലാസ്സ് വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി അടച്ചു വെച്ച് 3 – 4 വിസിൽ അടിക്കുന്നത് വരെ വേവിച്ച് എടുക്കാം.

Advertisement
  • Use fresh ingredients: Use fresh green peas and coconut for the best flavor.
  • Adjust spice level: Adjust the amount of green chilies according to your taste.
  • Serve with rice: Cherupayar thoran pairs well with steaming hot rice.

ഇതിലേക്ക് അരപ്പിന് വേണ്ടി കുറച്ചു തേങ്ങ , ഒരു വെളുത്തുള്ളി, ½ ടീസ്പൂൺ ജീരകം, 3 പച്ചമുളക് ആവശ്യത്തിന് മഞ്ഞൾ എന്നിവ ചേർത്ത് മിക്സിയിൽ ഇട്ട് ഒന്നു ഒതുക്കി എടുക്കാം,ശേഷം ഒരു പാൻ ചൂടാക്കി 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ശേഷം അതിലേക്ക് ¼ ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കാം.

Advertisement

ഇനി ഇതിലേക്ക് 2 വറ്റൽ മുളക്, കുറച്ചു കറിവേപ്പില എന്നിവ ഇട്ട് ഇളക്കാം. ശേഷം ഇതിലേക്ക് 3-4 ചെറിയ ഉള്ളി ചേർത്ത് വഴന്നു കഴിഞ്ഞാൽ വേവിക്കാൻ വെച്ച പയർ ഇട്ട് കൊടുത്ത് മിക്സ് ചെയ്യാം.ഇനി ഇതിലേക്ക് അരച്ച് വെച്ച അരപ്പ് ചേർത്ത് കൊടുക്കാം. ശേഷം ഇത് നന്നായി മിക്സ് ചെയ്ത് അടച്ചു വെച്ച് 1 മിനുട്ട് വേവിക്കാം.അപ്പോൾ നമ്മുടെ അടിപൊളി ചെറുപയർ തോരൻ തയ്യാർ…..!!

Advertisement