മുട്ടബിരിയാണി സ്പെഷ്യൽ രുചിയിൽ തയ്യാറാക്കാം

  • Basmati Rice 2cup Water 5-6cup Ghee 3-4tbsp Egg 5 Small onion 6 Garlic 4 Ginger Green chilly 4 Onion 1medium size Curry leaves 1(coriander leaves ) Oil 3tbsp Biriyani masala/Garam masala 1tsp Kashmiri chilly powder 3/4tsp Salt Cashew nuts 5-6

Egg Biriyani Recipe : ആദ്യം ആവശ്യത്തിന് മുട്ട എടുത്ത് വെള്ളത്തിൽ ഇട്ട് വെള്ളം തിളച്ചതിന് ശേഷം ലോഫ്‌ളൈയിമിൽ അഞ്ചുമിനിറ്റ് വേവിക്കുക.ശേഷം 1¼ കപ്പ് ബിരിയാണിഅരി കഴുകി വെള്ളം ഒഴിച് 20 മിനിറ്റ് കുതിരാൻ വെക്കുക.3 പച്ചമുളക്,5 വെളുത്തുള്ളി, ചെറിയകഷ്ണം ഇഞ്ചി, ½ടീസ്പൂൺ കുരുമുളക്,½ടീസ്പൂൺ പെരിജീരകം എന്നിവ ചതച് എടുക്കുക ശേഷം ¼ കപ്പ് വെളിച്ചെണ്ണയിലേക്ക് അണ്ടിപരിപ്പ് ഉണക്കമുന്തിരി സവാള നീളത്തിൽ അരിഞ്ഞതും വറുത്തെടുക്കുക.

Advertisement

ശേഷം കുക്കറിലേക്ക് ബാക്കി വന്ന വെളിച്ചെണ്ണ ഒഴിച് 2പട്ടയില, 1 സ്റ്റാർ,2 എലയ്ക്ക,ചെറിയകഷ്ണം കറുകപട്ട, 4 ഗ്രാമ്പു, 3 സവാള എന്നിവ ചൂടായ എണ്ണയിൽ ഇട്ട് നന്നായി വയറ്റുക. ശേഷം ചതച്ചുവെച്ച ഇഞ്ചിവെളുത്തുള്ളിയും ഒരു തക്കാളിയും ചേർത്ത് വയറ്റിയതിന് ശേഷം ½ടീസ്പൂൺ മല്ലിപൊടി, ¼ടീസ്പൂൺ മഞ്ഞൾപൊടി,½ ടീസ്പൂൺ മുളക്പൊടി,മല്ലിയില എന്നിവ ചേർത്ത് വഴറ്റിയതിലേക്ക് 3ടേബിൾസ്പൂൺ പുളിയില്ലാത്ത തൈര് ചേർത്ത് ഫ്‌ളെയിം കുറച്ച് നന്നായി വെള്ളം വറ്റുന്നത് വരെ ഇളക്കുക.

Advertisement

ഇതിലേക്ക് ½ടീസ്പൂൺ ഗരംമസാലപൊടിയും ശേഷം നേരത്തെ കുതിർത്തു ഊറ്റിവെച്ച അരിയും ചേർത്ത് നന്നായി മിക്സ്‌ചെയ്ത് 1¼ കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില ½ടീസ്പൂൺ ചെറുനാരങ്ങനീര് എന്നിവ ചേർത്ത് തിളക്കുമ്പോൾ വേവിച്ച മുട്ട കൂടി ഇട്ട് കുക്കർ മൂടിവെച്ച് ഹൈഫ്‌ളൈയിമിൽ രണ്ട് വിസിൽ വന്നതിന് ശേഷം ഫ്‌ളൈയിം ഓഫ്‌ ചെയ്യുക.അതിലേക്ക് വറുത്തുവെച്ചവ ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് സെർവ്ചെയ്യാം.അപ്പോൾ ടെസ്റ്റി മുട്ടബിരിയാണി റെഡി…!!!

Advertisement
Exit mobile version