Kerala Snacks Recipe

ഈ രുചി ആരും മറക്കില്ല , രുചിയൂറും നേന്ത്ര പഴം ഹൽവ തയ്യാറാക്കാം

Advertisement
Malayalam Vaartha അംഗമാവാൻ

Kerala Snacks Recipe : ടേസ്റ്റിയും, ഹെൽത്തിയും ആയ നേന്ത്രപ്പഴം ഹൽവ ഉണ്ടാക്കിയാലോ.കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ സ്നാക്ക് പെട്ടെന്ന് തയ്യാറാക്കിയാലോ..!?അതിന് ആയി ആദ്യം ഒരു നേന്ത്ര പഴം കുക്കറിലേക്ക് മുറിച്ചു ഇടുക.ഇതിലേക്ക് ഇനി ആവശ്യത്തിന് വെള്ളം (അര ഗ്ലാസ്‌ )ചേർത്ത് അടച്ചു വെച്ച് വേവിച്ച് എടുക്കണം.

Advertisement
  • Supports healthy bones: Bananas are a good source of several minerals, including calcium, magnesium, and potassium, which are essential for healthy bone development.
  • May help with weight management: Bananas are low in calories and high in fiber, making them a nutritious addition to a weight loss diet.

അടുത്തത് ആയി ഒരു മുറി തേങ്ങ ചിരകിയത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അര ഗ്ലാസ്‌ വെള്ളവും ചേർത്ത് അടിച്ച് എടുക്കുക.ശേഷം കുറച്ച് തേങ്ങാ പാൽ പിഴിഞ്ഞ് ഒരു ഗ്ലാസിൽ എടുത്തു വെക്കുക .അടുത്തത് ആയി ഒരു ശർക്കര എടുത്ത് കുറച്ച് വെള്ളവും ഒഴിച്ച് ഉരുക്കി എടുക്കണം.ശേഷം വേവിച്ചു വെച്ച പഴം നന്നായി ഉടച്ച് എടുക്കുക.

Advertisement

ഇതിലേക്ക് ഉരുക്കി വെച്ച ശർക്കര പാനി ഒഴിച്ച് ഇളക്കി മിക്സ്‌ ചെയ്യുക.നന്നായി മിക്സ് ചെയ്ത ശേഷം തീ ഓൺ ചെയ്ത് ഇത് കുറുക്കി എടുക്കുക.ഇത് നന്നായി കുറുകിയതിന് ശേഷം തീ ഓഫ്‌ ചെയ്യാം.ശേഷം ഇതിലേക്ക് തേങ്ങാ പാൽ ചേർത്ത് മിക്സ്‌ ചെയ്യുക.ഇനി ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കാം.ഇത് ഒന്ന് ഭംഗിയാക്കാൻ വേണ്ടി നട്ട്സ് ഇട്ട് ഡെക്കറേറ്റ് ചെയ്യുക.ശേഷം സെർവ് ചെയ്യാം..നമ്മുടെ ടേസ്റ്റി,ഈസി, ഹെൽത്തി നേന്ത്ര പഴം ഹൽവ റെഡി….!!

Advertisement