Onion Thoran Recipe

വയർ നിറച്ചു ചോറൂണുവാൻ ഇതാ ഒരു നാടൻ ഉള്ളി തോരൻ,ഈ രുചിയിൽ ഉണ്ടാക്കൂ

Advertisement
Malayalam Vaartha അംഗമാവാൻ

Onion Thoran Recipe : തനി നാടൻ ഉള്ളി തോരൻ …!!!വയറു നിറച്ച് ചോറുണ്ണാൻ ഒരു നാടൻ ഉള്ളി തോരൻ ഉണ്ടാക്കിയാലോ ..!!!!അതിനായി മൂന്ന് വലിയ സവാള, എരുവിന് ആവശ്യമായ പച്ച മുളക് ,രണ്ട് ഉണക്ക മുളക് കുറച്ചു കറിവേപ്പില എന്നിവ എടുത്തു വയ്ക്കുക .ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.ഇതിലേക്ക് ആവശ്യത്തിന് കടുക് ചേർത്ത് പൊട്ടിക്കുക .കടുക് പൊട്ടിയ ശേഷം കറിവേപ്പിലയും വറ്റൽ മുളകും ഇതിലേക്ക് ഇടുക.

Advertisement
  • Onion – 3 big (Finely chopped) Green Chilly – 3 small (Finely chopped) Turmeric powder – ½ tbsp Mustard seeds – 1 tsp Dry red chilly – 2 Curry leaves Salt Coconut oil To crush Grated coconut – ½ of a big one / 5 handfuls Green chilly – 1 Garlic – 3 cloves

ശേഷം ഇതിലേക്ക് അര ടീ സ്പൂൺ മഞ്ഞൾ പൊടി,കുറച്ച് പച്ച മുളക് എന്നിവ ചേർത്ത് കൊടുക്കാം.ഇതിന് ശേഷം ചെറുതായി കട്ട് ചെയ്തു വെച്ച സവാളയും ചേർത്ത് നന്നായി യോജിപ്പിക്കുക .ഇനി അര മുറി തേങ്ങയും മൂന്നു വെളുത്തുള്ളി അല്ലിയും ഒരു പച്ച മുളകും ചേർത്ത് മിക്സിയിൽ ഒതുക്കി മാറ്റി വയ്ക്കുക

Advertisement

ഇനി ഈ ഒതുക്കി വെച്ച തേങ്ങ നേരത്തെ അടുപ്പിൽ വെച്ച സവാളയിലേക്ക് ചേർത്ത് കൊടുക്കാം .ഇനി ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക .ഇനി ഇത് ഒരു മൂന്ന് മിനിറ്റ് തീ കൂട്ടി വെച്ച് വേവിക്കാം .മൂന്നു മിനിറ്റിനു ശേഷം നന്നായി ഇളക്കി തീ ഓഫ് ചെയ്തു വയ്ക്കുക.ഇനി ചൂടോടെ ചോറിന് ഒപ്പം വിളമ്പാം,അങ്ങനെ നമ്മുടെ സവാള തോരൻ ഞൊടിയിടയിൽ റെഡി …!!!!!

Advertisement
  • Adjust spice: Adjust the number of green chilies according to your desired level of spiciness.
  • Serve: Serve hot with rice or as a side dish.
  • This onion thoran recipe is a flavorful and aromatic side dish that’s perfect for any meal.