Kada Fry Recipe Making

നാവിൽ വെള്ളമൂറും ഇങ്ങനെ ഉണ്ടാക്കി കഴിച്ചാൽ മാത്രം മതി …!! കിടിലൻ രുചിയിൽ കാട ഫ്രൈ…!!

Advertisement
Malayalam Vaartha അംഗമാവാൻ

Kada Fry Recipe Making : കാട ഫ്രൈ തയ്യാറാക്കാം വീട്ടിൽ , അതിനായി ആദ്യം നാല് കാട നന്നായി കഴുകി വൃത്തിയാക്കിയെടുക്കുക.ഇതിലേക്ക് ചേർക്കാനുള്ള മസാല തയ്യാറാക്കാൻ വേണ്ടി മിക്സിയുടെ ജാറിലേക്ക് ഒരു പിടി മല്ലി ഇല,ആറ് അല്ലി വെളുത്തുള്ളി,രണ്ട് പച്ച മുളക്,ചെറിയ കഷ്ണം ഇഞ്ചി, ഒരു ടീ സ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് ക്രഷ് ചെയ്തെടുക്കുക.ഇതിലേക്ക് രണ്ട് ടീ സ്പൂൺ തൈര് ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

Advertisement
  • Adjust spice level: Adjust the amount of chili powder and other spices according to your taste.
  • Fry at the right temperature: Fry the patties at the right temperature to ensure they’re crispy on the outside and cooked through.

ഇത് ഒരു ബൗളിലേക്ക് ഒഴിച്ച് ഒരു ടീ സ്പൂൺ മുളക് പൊടി, ഒരു ടീ സ്പൂൺ കാശ്മീരി ചില്ലി പൗഡർ, ആവശ്യത്തിന് ഉപ്പ്, രണ്ട് ടീ സ്പൂൺ കോൺഫ്ളർ എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക. ഇതിലേക്ക് കാട ചേർത്ത് നന്നായി എല്ലാ ഭാഗത്തും മസാല പിടിക്കുന്ന രീതിയിൽ പുരട്ടുക.ശേഷം അര മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വെക്കുക.

Advertisement

അടുത്തതായി എണ്ണ ചൂടാക്കി അതിലേക്ക് മസാല പുരട്ടിയ കാട ഇട്ട് മീഡിയം തീയിൽ മൊരിച്ചെടുക്കുക.ഇതേ പോലെ എല്ലാം വറുത്തു കോരിയതിന് ശേഷം കുറച്ച് കറിവേപ്പില, മൂന്ന് പച്ച മുളക് എന്നിവ എണ്ണയിൽ ഇട്ട് വറുത്ത് ഡെക്കറേറ്റ് ചെയ്യാം.നല്ല കിടിലൻ രുചിയിൽ കട ഫ്രൈ റെഡി..!!!

Advertisement