Kanava Curry

ഉച്ച ഊണിന് തനി നാടൻ ഒരു കണവ കറി ആയാലോ; വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയിൽ കണവ കറി… ഇത് എത്ര കഴിച്ചാലും മതിയാവില്ല മക്കളെ..!!

Advertisement
Malayalam Vaartha അംഗമാവാൻ

About Kanava Curry

വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയിൽ കണവ / കൂന്തൾ കറി എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ .അതിനായി ആദ്യം തന്നെ 350ഗ്രാം കണവ വൃത്തിയായി കട്ട് ചെയ്ത് എടുക്കുക. ഇതിലേക്ക് 1/2tsp മഞ്ഞൾ പൊടി, 1/2tsp മുളക് പൊടി, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഒരു കുക്കറിലേക്ക് ഇട്ട് 3വിസിൽ അടിക്കുന്നത് വരെ ചെറിയ ചൂടിൽവെച്ച് വേവിക്കുക.

Advertisement

Ingredients

  • കൂന്തൽ
  • തേങ്ങ
  • കുരുമുളക്
  • കറിവേപ്പില
  • മഞ്ഞൾ പൊടി
  • മുളക്പൊടി
  • ഗരംമസാല
  • മല്ലിപ്പൊടി
  • ഉപ്പ്
  • കുരുമുളക്പൊടി

Learn How To Make Kanava Curry

ഇനി ഇതിനാവശ്യമായ മസാല തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
അതിനായി 8tbsp തേങ്ങ ചിരവിയത്,1tsp കുരുമുളക്, 2പീസ് പട്ട ,2ഏലക്ക, 3ഗ്രാമ്പൂ, 3 അണ്ടിപ്പരിപ്പ്, കറിവേപ്പില എന്നിവ മീഡിയം ചൂടിൽ വറുത്ത് എടുക്കുക. ബ്രൗൺ കളറാവുന്നത് വരെ വറുക്കുക. കളർ മാറി വരുമ്പോൾ തീ ഓഫ്ചെയ്യുക. ഇത് ചൂടാറിക്കഴിഞ്ഞാൽ ഒരു മിക്സിയുടെ ജാറിൽ ഇട്ട് അൽപം വെള്ളം ചേർത്ത് പേസ്റ്റാക്കി അരച്ച് എടുക്കുക.

Advertisement

Also Read :വീട്ടിൽ രുചിയോടെ ചിക്കൻ റോസ്റ്റ് തയ്യറാക്കാം

Advertisement

ശേഷം ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാവുമ്പോൾ 2സവാള ചെറുതായി അരിഞ്ഞ് ഇടുക. ഇതിലേക്ക് 2tsp വെളുത്തുള്ളിയും 2tsp ഇഞ്ചിയും ചതച്ച് ചേർക്കുക.1 പച്ചമുളകും കുറച്ച് കറിവേപ്പിലയും ഇട്ട് വഴറ്റുക. ശേഷം 2tsp മുളക്പൊടി,1tsp മല്ലിപൊടി ചേർത്ത് തീ കുറച്ച് വേവിക്കുക. പച്ചമണം മാറുമ്പോൾ വേവിച്ച കണവ ഇട്ട് ഇളക്കുക.1കപ്പ് ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് 5 മിനുട്ട് അടച്ച് വേവിക്കുക. 5 മിനുട്ടിന് ശേഷം അരച്ച് വെച്ച മിക്സ് ചേർത്ത് 10മിനുട്ട് കൂടി വേവിക്കുക. ഇതിലേക്ക് കറിവേപ്പില ഇട്ട് നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക.അപ്പോൾ നമ്മുടെ ടേസ്റ്റി കണവ കറി റെഡി

Also Read :നാവിൽ കൊതിയൂറും ചിക്കൻ വരട്ടിയത് തയ്യാറാക്കാം