
Kerala Rain News : കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. ഇക്കഴിഞ്ഞ ദിനങ്ങളിൽ കാലാവസ്ഥ വകുപ്പ് പ്രവചനം പോലെ മഴ കേരളത്തിന്റെ വിവിധ ജില്ലകളിൽ ശക്തമായപ്പോൾ, വരുന്ന ദിവസങ്ങളിൽ പെരുമഴ വരുന്നെന്ന സൂചനയുമായി പുതിയ കാലാവസ്ഥ വകുപ്പ് അപ്ഡേറ്റ്.വരും ദിനങ്ങളിൽ കേരളത്തിന്റെ മധ്യ, വടക്ക് ജില്ലകളിൽ ശക്തമായ മഴക്കാണ് സാധ്യത.
കേന്ദ്ര കാലാവസ്ഥ വകുപ്പ് പുത്തൻ അറിയിപ്പ് പ്രകാരം, മഴ മുന്നറിയിപ്പിൽ മാറ്റമുണ്ട്. എല്ലാ ജില്ലകളിലും വരുന്ന മൂന്ന് ദിവസങ്ങളിൽ മഴക്ക് സാധ്യത പ്രവചിക്കുമ്പോൾ ഇന്നും നാളെയും ചില ജില്ലകളിൽ ഓറഞ്ച് അലർട്ടും, ചില ജില്ലകളിൽ റെഡ് അലർട്ടുമാണ് പ്രവചിച്ചിരിക്കുന്നത്.നിലവിൽ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ്ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളത് കൂടാതെ ബാക്കിയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.
അതേസമയം നാളെ മെയ് 24നു പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് ഉള്ളത്, കൂടാതെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.
മറ്റന്നാൾ, മെയ് 25ന് , മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന മൂന്നോ നാലോ ദിനങ്ങളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും മഴ ശക്തിപ്പെടുമെങ്കിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതുവരെ കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിച്ചതായിട്ട് പ്രഖ്യാപിച്ചിട്ടില്ല.
Also Read :മഴ വരുന്നേ… മഴ !! 5 ദിവസത്തേക്കുള്ള മഴ അറിയിപ്പ് എത്തി, ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ട്