Kerala Rain

Kerala Rain | ന്യൂനമർദ്ദം തീവ്രമായി, മഴ കനക്കും : കേരളത്തിൽ അടുത്ത 5 ദിവസം മഴക്ക് സാധ്യത

Advertisement
Malayalam Vaartha അംഗമാവാൻ

Kerala Rain Update Today : കേരളത്തിൽ അടുത്ത 5 ദിവസവും മഴ ശക്തമാകുവാൻ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടക്കം പുത്തൻ അറിയിപ്പ് പ്രകാരം,അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശതമായി തുടരാൻ സാധ്യത.കൂടാതെ
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. ഇതിന്റെ ഭാഗമായി മഴ കനക്കും.

Advertisement

നിലവിൽ ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്.ഇത് പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചു ഉച്ചക്ക് ശേഷം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറ (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .ഇതിന്റെ ഭാഗമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത . മെയ് 29 -30 വരെ ഒറ്റപ്പെട്ട അതി തീവ്രമായ മഴക്കും മെയ് 29 -31 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Advertisement

Also Read : നവകേരള സദസ്സ് നിര്‍‍ദേശങ്ങൾ നടപ്പാക്കാൻ 982 കോടി രൂപയുടെ പദ്ധതികൾ, മന്ത്രിസഭ തീരുമാനം

Advertisement