ഭക്ഷ്യസുരക്ഷാ സൂചികയിൽ തുടരെ രണ്ടാം വർഷവും കേരളത്തിന്‌ ഒന്നാം സ്ഥാനം

Kerala ranks first in food security at the national level :ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ വീണ്ടും ഒരിക്കൽ കൂടി ചരിത്ര നേട്ടത്തിലേക്ക് കുതിച്ചു കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ വീണ്ടും നേട്ടം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന്‌ ഒന്നാം സ്ഥാനം.

Advertisement

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. അതേസമയം ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നുവെന്ന് സർക്കാർ അറിയിച്ചു

Advertisement

ശക്തമായ ഭക്ഷ്യസുരക്ഷ പരിശോധന, സാമ്പിള്‍ ശേഖരണം, സാമ്പിള്‍ പരിശോധന, പ്രോസിക്യൂഷന്‍ കേസുകള്‍, എന്‍.എ.ബി.എല്‍ അംഗീകാരമുള്ള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധനാ മികവ്, മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനം, പരിശീലനം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 40ഓളം മേഖലകളിലെ പ്രവര്‍ത്തന മികവാണ് ദേശീയ ഭക്ഷ്യസുരക്ഷ സൂചികയില്‍ കേരളത്തെ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്

Advertisement

Also Read :ഓണവിപണിയിൽ നേട്ടവുമായി സപ്ലൈക്കൊ,123.56 കോടിയുടെ വിറ്റുവരവ്

സോളാർ എനർജി കോർപ്പറേഷനുമായുള്ള 500 മെഗാവാട്ടിന്റെ വൈദ്യുതിവാങ്ങൽ കരാർ കൈമാറി

Exit mobile version