Kerala style tomato Chutney 

നാവിൽ ഒന്നു തൊട്ടാൽ മതി… പിന്നെ ഈ തക്കാളി ചമ്മന്തി ഉണ്ടാക്കി .. സ്ഥിരമാക്കി പോവും…അത്രയ്ക്കുണ്ട് രുചി..രുചിക്കൂട്ട് അറിയാം

Advertisement
Malayalam Vaartha അംഗമാവാൻ

Kerala style tomato Chutney  : നമ്മൾ തെക്കേ ഇന്ത്യക്കാർക്ക് ചമ്മന്തി ഒരു വീക്ക്നെസ്സ് ആണ് അല്ലേ. ദോശയോ ഇഡലിയോ ഒക്കെ ഉണ്ടാക്കുമ്പോൾ സാമ്പാർ ഉണ്ടാക്കിയാൽ പോലും കുറച്ചു ചമ്മന്തിയും കൂടി വേണം എന്നത് പല വീടുകളിലെയും അലിഖിതനിയമം ആണ്. കൂടുതലായും തേങ്ങാ ചമ്മന്തികൾ ആണ് നമ്മൾ ഉണ്ടാക്കുന്നത്. സാധാരണ ഉണ്ടാക്കാറുള്ള ചുമന്ന ചമ്മന്തി കൂടാതെ പൊട്ടുകടല ചമ്മന്തി, പുതിന ചമ്മന്തി, ചുട്ടരച്ച ചമ്മന്തി ഒക്കെ ഏറെ രുചികരമാണ്. എന്നാൽ തേങ്ങ അരയ്ക്കാതെയും ചമ്മന്തി ഉണ്ടാക്കാം. അങ്ങനെ ഒരു ചമ്മന്തി ആണ് തക്കാളി ചമ്മന്തി.

Advertisement
  • Coconut Oil – 2 tbsp
  • Garlic Cloves -5
  • Shallots- 5
  • Chilly flakes-1 tbsp
  • Kashmiri Chilly Powder – 1 tsp
  • Turmeric Powder- 1 tsp
  • Tomato- 5
  • Salt- 2 tsp
  • Curry leaves
  • Coriander Leaves

ഈ തക്കാളി ചമ്മന്തി ഒരിക്കൽ കഴിച്ചാൽ അടുത്ത തവണയും ചമ്മന്തി ഉണ്ടാക്കുന്ന കാര്യം ചിന്തിക്കുമ്പോൾ വീണ്ടും ഇത് തന്നെ ഉണ്ടാക്കി പോവും. അത്രയ്ക്ക് രുചിയാണ് ഇതിന്. ഈ തക്കാളി ചമ്മന്തി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നല്ലേ? അത്‌ അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക.

Advertisement

ഈ തക്കാളി ചമ്മന്തി ഉണ്ടാക്കാനായി ഒരു പാനിൽ രണ്ട് സ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് അൽപം വെളുത്തുള്ളി ചേർത്ത് വഴറ്റിയിട്ട് ചുവന്നുള്ളിയും ചേർത്ത് മൂപ്പിക്കണം. ഇതിലേക്ക് കുറേശ്ശേ ചില്ലി ഫ്ലെക്സ്, കാശ്മീരി മുളക് പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് മൂപ്പിച്ചിട്ട് ഇതിലേക്ക് അഞ്ചു തക്കാളിയും ഉപ്പും കറിവേപ്പിലയും മല്ലിയിലയും ചേർത്ത് നല്ലത് പോലെ ഇളക്കണം.

Advertisement

ഇതിലെ വെള്ളം ഒക്കെ നല്ലത് പോലെ ഊറി വറ്റണം. ഇത്രയും ആയാൽ നമ്മുടെ രുചിയേറും തക്കാളി ചമ്മന്തി തയ്യാർ. ദോശയുടെയും ഇഡ്ഡലിയുടെയും ഒപ്പം മാത്രമല്ല. കഞ്ഞിയുടെയും ചോറിന്റെയും ഒപ്പം വരെയും കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇത്. ഇതിന്റെ ചേരുവകളും അളവും എല്ലാം ഇതോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നുണ്ട്.