
Kerala Weather News Today :കേരളത്തിൽ അതിശക്തമായിതുടരുന്ന മഴക്ക് വരുന്ന ദിവസങ്ങളിലും ശമനം ഉണ്ടാകില്ല, കേരളത്തിലെ മിക്ക ജില്ലകളിലും മഴ ശക്തി പ്രാപിക്കുമ്പോൾ,നിലവിലെ ന്യൂനമർദ്ദത്തിനും പുറമെ ബംഗാൾ ഉൾകടലിൽ ഇന്ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടുവാൻ സാധ്യത പ്രവചിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇതിന്റെ ഭാഗമായി അടുത്ത 5 ദിവസങ്ങളിലും മഴക്ക് സാധ്യത.
അതേസമയം കാലാവസ്ഥ വകുപ്പ്, പുതുക്കിയ അറിയിപ്പ് പ്രകാരം(പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM; 27/05/2025)
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു ( അടുത്ത 3 മണിക്കൂർ മാത്രം), ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Also Read : സ്കൂളുകൾ ജൂൺ 2ന് തുറക്കും, പ്രവേശനോത്സവം ആലപ്പുഴ ജില്ലയിൽ, ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി