Latest Weather News

രാജ്യത്ത് കാലവർഷം പൂർണ്ണമായും വിടവാങ്ങും,തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങാനും സാധ്യത: പുതിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Advertisement
Malayalam Vaartha അംഗമാവാൻ

Latest Weather News : അടുത്ത 4 ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയെന്ന് അറിയിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ട്.കൂടാതെ മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യുനമർദ്ദം (Well Marked Low Pressure Area ) സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ അറബികടലിൽ തീവ്ര ന്യുനമർദ്ദമായി (Depression) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്,വടക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.

Advertisement

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തു ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നു ശക്തി പ്രാപിച്ച് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യത.കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത.അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 17 ന് അതി ശക്തമായ മഴയ്ക്കും 13 മുതൽ 17 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Advertisement

Also Read :മുളയം പണ്ടാരച്ചിറ ചെക്ക് ഡാമിൻ്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു

Advertisement