
Ingredients Of Mutta Aviyal Making In Home
- egg
- potato
- drumstick
- onion
- tomato
- green chilli
- salt
- turmeric
- chilli powder
- grated coconut
- cuminseed
- fennel seeds
- green chilli
- curry leaves
- curd
- coconut oil
സ്വാദിഷ്ടമായ മുട്ട അവിയൽ തയ്യാറാക്കാം ,നന്നായി വേവിക്കാൻ വെക്കുക.ശേഷം ഇതിലേക്ക് ആവശ്യമായ ഒരു ഉരുളകിഴങ്ങ് കനത്തിൽ നീളത്തിൽ അരിഞ്ഞത്,ഒരു വലിയ മുരിങ്ങക്ക നീളത്തിൽ അരിഞ്ഞത് എന്നിവ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഉടഞ്ഞു പോകാതെ വേവിക്കുക.
ഇതിലേക്ക് മൂന്ന് അല്ലി വെളുത്തുള്ളി,അഞ്ച് അല്ലി ചുവന്ന ഉള്ളി,അഞ്ച് പച്ച മുളക്,കുറച്ച്കറി വേപ്പില,അര ടീ സ്പൂൺ മഞ്ഞൾ പൊടി, ഒരു കഷ്ണം ഇഞ്ചി,അര ടീ സ്പൂൺ ചെറിയ ജീരകം,ഒരു കപ്പ് തേങ്ങ ചിരവിയത് എന്നിവ ചതച്ചെടുത്ത് ശേഷം നേരത്തെ വേവിക്കാൻ വെച്ച ഉരുളകിഴങ്, മുരിങ്ങക്ക കഷ്ണങ്ങളിൽ ചേർത്ത് മൂന്ന് മിനിറ്റ് ലോ ഫ്‌ളൈയിമിൽ വേവിക്കുക ശേഷം ഇതിലേക്ക് അര കപ്പ് പുളിയില്ലാത്ത തൈര് ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും,എരിവ് ആവശ്യമുള്ളവർ മുളക് പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക
ഇതിലേക്ക് നേരത്തെ വേവിച്ച മൂന്ന് മുട്ട നീളത്തിൽ മുറിച്ചതും ചേർത്ത് മിക്സ് ചെയ്ത ശേഷം ഫ്‌ളൈയിം ഓഫ് ചെയ്യുക. ശേഷം കുറച്ച് കറി വേപ്പില, മല്ലി ഇല എന്നിവയും ചേർത്ത് സെർവ് ചെയ്യാം.അപ്പോൾ നമ്മുടെ സ്വാദിഷ്ട്ടമായ മുട്ട അവിയൽ തയ്യാർ…!!!