New ott release

New ott release |തീർച്ചയായും കണ്ടിരിക്കണം, ഒ.ടി.ടിയിൽ എത്തിയ ഈ പുത്തൻ 3 ചിത്രങ്ങൾ

Advertisement
Malayalam Vaartha അംഗമാവാൻ

New ott release movies :തിയേറ്ററുകളിൽ ഓണം റിലീസായി എത്തിയ സിനിമകൾ അടക്കം മുന്നേറ്റം തുടരുമ്പോൾ ഒടിടിയിലും പുത്തൻ ചിത്രങ്ങൾ റിലീസിന്റെ ബഹളമാണ്. കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്ത ഒ. ടി. ടി പ്ലാറ്റ്ഫോമുകളിൽ എത്തിയ സിനിമകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

Advertisement

Bharathanatyam ott release | ഭരതനാട്യം

നടൻ സൈജു കുറുപ്പ് നായക റോളിൽ എത്തി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ഒരു ചിത്രമാണ് ഭരതനാട്യം. അനവധി താരങ്ങൾ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രം ഒരു പക്കാ ഫാമിലി ചിത്രമാണ്.കൃഷ്ണദാസ് മുരളി തിരക്കഥ എഴുതി സംവീധാനം ചെയ്ത ഈ ചിത്രത്തിൽ സൈജു കുറുപ്പിന് പുറമെ മണികണ്ഠൻ പട്ടാമ്പി,ദിവ്യ എം നായർ,സായ് കുമാർ, കലാരഞ്ജിനി, , അഭിറാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾഎന്നിവരും അഭിനയിക്കുന്നു.ഭരതനാട്യം ഇപ്പോൾ മനോരമ മാക്സ് ഒ. ടി. ടി പ്ലാറ്റ്ഫോമിൽ കാണാം.

Advertisement

Kottukkaali ott release | കൊട്ടുകാളി

റഷ്യയിൽ നടന്ന 22-ാമത് അമുർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അവാർഡ് നേടി വളരെ അധികം ശ്രദ്ധേയമായ നടൻ സൂരി, അന്ന ബെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്ത കൊട്ടുകാളി ഒ. ടി. ടിയിലേക്ക് എത്തി.കൊട്ടുകാളി ആമസോൺ പ്രൈമിൽ കാണുവാൻ കഴിയും. SK പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രം നേരത്തെ 74-ാമത് ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഫോറം വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു

Advertisement

Saripodhaa Sanivaaram ott release | സരിപോധാ ശനിവാരം

വിവേക് ​​ആത്രേയ രചനയും സംവിധാനവും നിർവ്വഹിച്ച് നാനി നായകനായി എത്തിയ ആക്ഷൻ ത്രില്ലർ തെലുങ്ക് ചിത്രമാണ് സരിപോധാ ശനിവാരം . ചിത്രം നെറ്റ്ഫ്ലിക്സിൽ ഇപ്പോൾ കാണാനാകും.

Also Read :ആസിഫ് അലിയാണ് ശരി, അഭിവാദ്യങ്ങളുമായി കെ. കെ. രമ എം. എൽ. എ