Palada Recipe Making

സദ്യ യിൽ കിട്ടുന്ന പോലെ നമുക്ക് എങ്ങിനെ വീട്ടിലും രുചികരമായ പിങ്ക് കളർ പാലട പായസം എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം

Advertisement
Malayalam Vaartha അംഗമാവാൻ

Palada Recipe Making : പരമ്പരാഗതമായ രീതിയിൽ പിങ്ക് പാലട ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?  അൻപത് പേർക്കുള്ള പാലട ഉണ്ടാക്കിയപ്പോൾ എന്താണ് സംഭവിച്ചത് എന്ന് നോക്കിയാലോ?പാലട പായസം എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് അല്ലേ. പിന്നെ പിങ്ക് പാലടയുടെ രുചിയുടെ കാര്യം പ്രത്യേകം പറയുകയേ വേണ്ട അല്ലേ. പാല് കുറുകി വറ്റിയ പാലട പായസം കുടിക്കാൻ തന്നെ നല്ല രുചിയാണ്. വയറും മനസ്സും നിറയ്ക്കും ഈ പായസം. അമ്പലപ്പുഴ പാൽപായസത്തിന്റെ അതേ രുചിയാണ് പിങ്ക് പാലട പായസത്തിനും.

Advertisement
  • Ada-200gm( small ada)
  • Milk-3 L
  • Sugar -according to ur taste)
  • Salt-one pinch
  • Ghee-1 tbsp
  • Water-1/2 L

താഴെ കൊടുത്തിരിക്കുന്ന വീഡിയോ പിങ്ക് പാലട പായസത്തിന്റെ റെസിപി ആണ്. അതും അൻപത് പേർക്ക് ഒന്നിച്ച് ഉണ്ടാക്കുന്ന പാലട ആണ് ഇതിൽ കാണിച്ചിരിക്കുന്നത്. ഇത് കണ്ടാൽ നിങ്ങൾക്ക് തീർച്ചയായും നല്ല രുചികരമായ പിങ്ക് പാലട പായസം വീട്ടിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കും.ആദ്യം തന്നെ വീഡിയോയിൽ കാണിക്കുന്നത് പോലത്തെ മട്ട അരിയുടെ പാലട വാങ്ങിക്കണം. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചിട്ട് അട ഇതിലേക്ക് ഇടണം. ഇത് തിളയ്ക്കുമ്പോൾ തന്നെ വാങ്ങി വയ്ക്കണം.

Advertisement

ഒരു ഉരുളി ചൂടാക്കിയിട്ട് ബട്ടർ ഉരുക്കിയിട്ട് പഞ്ചസാര ചേർക്കണം. ഇത് കാരമലൈസ് ചെയ്തു എടുക്കുകയാണ് വേണ്ടത്. ഇതിലേക്ക് കുറേശ്ശേ വെള്ളം ചേർത്ത് തിളപ്പിക്കണം. പായസത്തിന് വേണ്ട പാല് കുറേശ്ശേ ഇതിലേക്ക് ചേർക്കണം. ആവശ്യത്തിന് പഞ്ചസാര ചേർക്കണം.പാൽ കുറുക്കുന്നത് വരെ ഇളക്കി കൊണ്ട് ഇരിക്കണം.നേരത്തേ വേവിച്ച അട കഴുകി അതിന്റെ സ്റ്റാർച്ച് എല്ലാം കളഞ്ഞിട്ട് അട പാലിലേക്ക് ചേർക്കാവുന്നതാണ്. അവസാനമായി ഏലയ്ക്ക ചൂടാക്കി പൊടിച്ച് ചേർത്താൽ നല്ല അടിപൊളി രുചിയിൽ പിങ്ക് പാലട പായസം തയ്യാർ.ഈ വീഡിയോ കണ്ട് ഇതിൽ പറയുന്നത് പോലെ ചെയ്‌താൽ തീർച്ചയായും നിങ്ങൾക്കും പിങ്ക് പാലട വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കും.

Advertisement