
Projects worth Rs 982 crore to implement the recommendations of the Nava Kerala Sadas : ഇന്ന് നടന്ന കേരള സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ, ഇക്കഴിഞ്ഞ നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പിലാക്കുവാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിന് സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ മന്ത്രസഭാ യോഗം അംഗീകരിച്ചു. നേരത്തെ ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ വന്ന നിര്‍ദേശങ്ങളാണ് ഇപ്പൊ വികസന പദ്ധതികളായി നടപ്പാക്കുവാനായി തീരുമാനിച്ചത്.
നവകേരളസദസ്സിൽ വിവിധ വിഭാഗം ജനങ്ങൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുൻഗണന അനുസരിച്ച് അനുമതി നൽകുന്നതിനും സാങ്കേതികമോ മറ്റ് കാരണങ്ങളോ മൂലം നിലവിലെ പദ്ധതികൾക്ക് പകരം പുതിയ/അധിക പദ്ധതികൾ അംഗീകരിക്കുവാൻ ഉള്ള അനുമതി നൽകുവാനും ചീഫ് സെക്രട്ടറി, സെക്രട്ടറി (PIE&MD), ബന്ധപ്പെട്ട ജില്ലാ കളക്ടർ എന്നിവരടങ്ങുന്ന കമ്മിറ്റിയെ മന്ത്രി സഭാ യോഗം അധികാരപ്പെടുത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് ഇതിന്റെ ഭാഗമായി അനുവദിക്കുക. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും.
Also Read :സ്കൂളുകൾ ജൂൺ 2ന് തുറക്കും, പ്രവേശനോത്സവം ആലപ്പുഴ ജില്ലയിൽ, ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി