
pudding recipe in Malayalam with milk : നമ്മുടെ കുട്ടികൾക്ക് എല്ലാം ഒത്തിരി ഇഷ്ടമുള്ള ഒന്നല്ലേ പല തരത്തിലുള്ള പുഡ്ഡിംങ്ങുകൾ..!! എന്നാൽ വളരെ പെട്ടന്ന് 4 ചേരുവകൾ കൊണ്ട് ഒരു കിടിലൻ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കിയാലോ???
ആദ്യം തന്നെ പുഡ്ഡിംഗ് തയ്യാറാക്കാൻ വേണ്ടി എടുക്കുന്ന പാത്രത്തിലേക്ക് കുറച്ചു ബട്ടറോ നെയ്യോ പുരട്ടി കൊടുക്കാം. ശേഷം ഒരു പാത്രത്തിലേക്ക് ½ ലിറ്റർ പാൽ ഒഴിച്ചു കൊടുക്കാം.ഇനി പാൽ ചൂടാക്കാം.പാൽ ചൂടായി വരുമ്പോൾ അതിലേക്ക് ½ കപ്പ് പഞ്ചസാര ഇട്ട് കൊടുത്ത് മീഡിയം – ലോ ഫ്ലൈമിൽ ഇട്ട് ഇളക്കി കൊടുക്കാം.
ശേഷം ഇതിലേക്ക് 1 ടീസ്പൂൺ അളവിൽ വാനില എസൻസ് , 3 ¼ സ്പൂൺ മൈദയിലേക്ക് പാൽ ഒഴിച്ച് മിക്സ് ചെയ്തത്, 4 ½ ടേബിൾ സ്പൂൺ കോൺഫ്ലോറിലേക്ക് അല്പം പാൽ ഒഴിച്ച് മിക്സ് ചെയ്തത് എന്നിവ ചേർത്ത് കൊടുക്കാം ശേഷം നന്നായി ഇളക്കി കൊടുക്കുക.ഇത് നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം..ഇനി ഇതിലേക്ക് 25 g ഉപ്പില്ലാത്ത ബട്ടർ ചേർത്ത് കൊടുക്കാം.ഇത് ഉരുകി വരുന്നത് വരെ ഇളക്കണം ശേഷം നമ്മൾ എടുത്തു വെച്ച പാത്രത്തിലേക്ക് ഈ മിക്സ് ഒഴിച്ച് കൊടുക്കുക. ശേഷം 4-5 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
ശേഷം ഉപ്പില്ലാതെ റോസ്റ്റ് ചെയ്ത നിലക്കടല ചെറുതായി കട്ട് ചെയ്തു എടുക്കുക.ഇനി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടായി വരുമ്പോൾ മുകളിൽ ഒരു പാത്രം വെള്ളത്തിൽ മുട്ടാതെ വെക്കുക. ശേഷം കുറച്ചു മിൽക് കോമ്പൗണ്ട് എടുത്ത് നന്നായി ഇളക്കി ലൂസ് പരുവത്തിൽ ആക്കുക.തണുത്തു വന്ന പുഡ്ഡിംഗ് എടുത്ത് പൊടിച്ച് വെച്ച നിലക്കടല സൈഡുകളിൽ ആക്കി കൊടുക്കുക.ശേഷം അതിൻ്റെ നടുവിലായി മിൽക് ചോക്ലേറ്റ് പുരട്ടി കൊടുക്കുക..ഇത്രയും ആയി കഴിഞ്ഞാൽ നമ്മുടെ അടിപൊളി പുഡ്ഡിംഗ് തയ്യാർ!!