
Ragi Health Drink Making : റാഗി കൊണ്ട് നല്ല രുചികരമായതും വളരെ സിംപിൾ ആയതുമായ ഒരു അടിപൊളി ഡ്രിങ്ക് നമുക്ക് തയ്യാറാക്കിയാലോ.!?അതിനായി ആദ്യം ഒരു പാത്രത്തിൽ ഒരു കപ്പ് റാഗി എടുത്ത് നന്നായി കഴുകി എടുക്കുക. വെള്ളം തെളിയുന്നത് വരെ കഴുകുക. ഇനി വെള്ളം പോവാനായി 5 മിനുറ്റ് ഒരു അരപ്പയിലേക്ക് ഇട്ട് വെക്കാം.ഇനിയിത് ഉണക്കി എടുക്കാൻ വേണ്ടി ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി പരത്തി വെക്കുക.
- Supports digestive health: The fiber in ragi can help promote digestive health and prevent constipation.
- Helps manage blood sugar: The fiber and protein in ragi can help regulate blood sugar levels and improve insulin sensitivity.
- Supports bone health: Ragi is rich in calcium, which is essential for healthy bone development.
ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഉണക്കിയ റാഗി ഇടുക. അതിലേക്ക് 12 ബദാം ചേർത്ത് നന്നായി പൊടിച്ചെടുക്കുക. തരിയില്ലാതെ വേണം പൊടിച്ചെടുക്കാൻ.ശേഷം ഒരു ബൗളെടുത്ത് അതിലേക്ക്1 tbsp റാഗിയും ബാദാമും കൂടി പൊടിച്ച മിക്സും 1/2 കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കുക. കട്ടകളില്ലാതെ ഇളക്കി എടുക്കാൻ ശ്രദ്ധിക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. ചൂടായി വന്ന വെള്ളത്തിലേക്ക് ബദാം-റാഗി പൊടിച്ച മിക്സ് ചേർക്കുക.ഇത് ചെറിയ തീയിൽ വെച്ച് നന്നായി ഇളക്കുക. കുറുകി വരുമ്പോൾ ഇതിലേക്ക്1/2 കപ്പ് പാൽ ചേർത്ത് തിളപ്പിക്കുക.ഇത് നന്നായി തിളച്ച ശേഷം തീ ഓഫ് ചെയ്ത് ചൂടാറാൻ വേണ്ടി മാറ്റി വെക്കുക. കുറച്ച് ഏലക്കാ പൊടിയും മധുരത്തിന് വേണ്ടി കുറച്ച് ശർക്കര പൊടിയും ചേർത്ത് നന്നായി ഇളക്കുക. കാണാൻ നല്ല ഭംഗിക്ക് വേണ്ടി മുകളിൽ കുറച്ച് ബദാം മുറിച്ച് ഇട്ട് കൊടുക്കുക. ഇത്രയും ആയിക്കഴിഞ്ഞാൽ അടി പൊളി ഡ്രിങ്ക് റെഡി…!!.എത്ര കുടിച്ചാലും മതിവരാത്ത ഈ ഡ്രിങ്ക് ഇത് വരെ കഴിക്കാത്തവർ ഒന്ന് തയ്യാറാക്കി ..വീഡിയോ കണ്ടു ഉണ്ടാക്കാം