
Empuran Movie : മലയാള സിനിമ ലോകത്തിന്റെ തലവര മാറ്റുമെന്ന് എല്ലാവരും ഒരുപോലെ വിശ്വസിച്ച സിനിമയാണ് പ്രിത്വിരാജ് സംവീധാനം ചെയ്ത എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് സംവീധാനം ചെയ്ത ചിത്രം മാർച്ച് 27നാണ് പാൻ ഇന്ത്യ റിലീസ്സായി എത്തിയത്. ലോകം ഒട്ടാകെ റിലീസ് ചെയ്ത ചിത്രം 2019ൽ കളക്ഷൻ റെക്കോർഡ്സ് അടക്കം സ്വന്തമാക്കിയ ലൂസിഫർ രണ്ടാം ഭാഗം ചിത്രമാണ്.
എന്നാൽ എമ്പുരാൻ റിലീസ് പിന്നാലെ ഉയർന്ന വിമർശനങ്ങൾ അനവധിയാണ്. രാഷ്ട്രീയ വിമർശനങ്ങൾക്കും പലവിധ വിവാദങ്ങൾക്കും അപ്പുറം എമ്പുരാൻ ഇപ്പോഴും തിയേറ്റർ റൺ തുടരൂകയാണ്. 250 കോടിയിൽ അധികം കളക്ഷൻ നേട്ടം നേടിയ ചിത്രത്തെ നിഷിതമായി വിമർശിച്ചു രംഗത്ത് എത്തുകയാണ് ഇപ്പോൾ ശ്രീലേഖ ഐ. പി. എസ്. എമ്പുരാൻ സിനിമ ശുദ്ധ എമ്പോക്കിതരം എന്നാണ് ശ്രീലേഖ ഐപിഎസ് അഭിപ്രായപ്പെടുന്നത്.
“എമ്പുരാൻ വെറും എമ്പോക്കിത്തരം, ഇറങ്ങി പോരാൻ തോന്നി’എന്നുമാണ് ശ്രീലേഖ ഐ. പി. എസ് വിമർശിക്കുന്നത്.യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് അഭിപ്രായം വിശദമാക്കിയത്.എമ്പുരാന്‍ എന്ന സിനിമ വെറും എമ്പോക്കിത്തരം എന്ന തലക്കെട്ടോടെയാണ് വീഡിയോ പബ്ലിഷ് ചെയ്തിരിക്കുന്നത്.
“പ്രിത്വിരാജ് നല്ല നടനും സംവീധായകനും എന്നുള്ള ഉറച്ച വിശ്വാസത്തിലും ലൂസിഫർ മികച്ച സിനിമയായിരുന്നുവെന്നുള്ള കാരണത്തിലാണ് എമ്പുരാൻ സിനിമ കാണാൻ പോയത്.എന്നാൽ എമ്പുരാൻ സിനിമ വെറും ഒരു എമ്പോക്കിതരം മാത്രമായിരുന്നു.പകുതി വെച്ചു തിയേറ്ററിൽ നിന്നും ഇറങ്ങി പോകുവാൻ എനിക്ക് തോന്നി. സിനിമയിൽ ഫുൾ വയലൻസാണ്. എന്തുകൊണ്ട് മാർക്കോ സിനിമയെ വയലൻസ് പേരിൽ വിമർശിക്കുന്നവർ എമ്പുരാനെ കുറിച്ച് മിണ്ടുന്നില്ല.” ശ്രീലേഖ ഐ. പി. എസ് ചോദിക്കുന്നു.