Tamil Nadu Chief Minister MK Stalin initiated a Cabinet reshuffle :തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി. എല്ലാവരും കാത്തിരുന്നത് പോലെ തമിഴ്നാട് ഉപ മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിൻ മകൻ ഉദയനിധി സ്റ്റാലിൻ അധികാരമേൽക്കും.നിലവിൽ സ്പോർട്സ് യുവജനക്ഷേമ വകുപ്പുകൾ മന്ത്രിയായ ഉദയനിധി പുതിയ ക്രമീകരണങ്ങൾ പ്രകാരം ആസൂത്രണ വികസന മന്ത്രാലയത്തിൻ്റെ ചുമതല കൂടി വഹിക്കും.
ശനിയാഴ്ച പ്രഖ്യാപിച്ച തമിഴ്നാട് മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രി ജിംഗി മസ്താൻ, മന്ത്രി കെ രാമചന്ദ്രൻ എന്നിവരെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കി. പകരം ഗോവി ചെഴിയൻ, ആർ രാജേന്ദ്രൻ, എസ്എം നാസർ എന്നിവർ മന്ത്രിമാരായി അധികാരമേൽക്കും. കൂടാതെ അഴിമതി കേസിൽ ജയിലിൽ 15 മാസമായി കഴിയുന്ന മുൻ ഗതാഗത മന്ത്രി സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തി.കൂടാതെ മുഖ്യമന്ത്രി സ്റ്റാലിൻ ശുപാർശകൾക്ക് തമിഴ്‌നാട് ഗവർണർ ആർഎൻ രവി അംഗീകാരം നൽകി. നാളെ മൂന്നര മണിക്ക് പുതിയ മന്ത്രിമാരുടെ അടക്കം സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. രാജ്ഭവൻ ഇക്കാര്യങ്ങൾ വ്യക്തമാക്കി അറിയിപ്പ് പുറത്തിറക്കി.
Also Read : ഊർജ്ജസംരക്ഷണ ബോധവത്കരണപരിപാടി ഉണർവ്വിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം ,നിർവഹിച്ചു മന്ത്രി കൃഷ്ണൻകുട്ടി