Tasty Neyyappam Recipe : 4 മണി പലഹരത്തിന് വേണ്ടി ഇനി ആലോചിച്ച് സമയം കളയണ്ട. വളരെ പെട്ടന്ന്,കുറച്ചു ചേരുവകൾ ഉപയോഗിച്ച് ഒരു കിടിലൻ നെയ്യപ്പം നമുക്ക് ഉണ്ടാക്കാം..!!!ഇത് തയ്യാറാക്കാൻ വേണ്ടി 2 കപ്പ് പച്ചരി 5-6 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക , കുതിർന്നതിന് ശേഷം കഴുകി മാറ്റി വെക്കുക. ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് 4 അച്ച് ശർക്കര ഇട്ട് കൊടുക്കുക. ശേഷം ഇത് ഒരു കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുത്ത് മാറ്റി വെക്കുക.
- Jaggery – 1 cup (250ml) Raw Rice / Idli Rice – 1.5 cups Water – 1/2 cup Cardamom – 5 Flour – 2 tbsp Salt – 1/8 th tsp Ghee – 2 tsp Coconut & black sesame seeds
ഇനി അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക.ഇതിലേക്ക് ഉരുക്കിയ ശർക്കര പാനി, ആവശ്യത്തിന് ഉപ്പ്,½ സ്പൂൺ ചെറിയ ജീരകം, 3 ഏലക്കായ , 1 കപ്പ് ചോർ എന്നിവ ചേർത്ത് ചെറിയ തരികളായി അരച്ച് എടുക്കാം. ശേഷം ഇതിലേക്ക് തേങ്ങ കൊത്ത് വറുത്ത് എടുക്കാൻ വേണ്ടി അടുപ്പിൽ ഒരു ചട്ടി വെക്കുക.
അതിലേക്ക് 2 ടീസ്പൂൺ നെയ്യ്, ചെറുതായി കട്ട് ചെയ്തു വെച്ച തേങ്ങ കൊത്ത് എന്നിവ ഇട്ട് ബ്രൗൺ കളർ ആവുന്നത് വരെ വഴറ്റുക.ഇത് ചൂടാറിയതിനു ശേഷം മാവിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായി മിക്സ് ചെയ്യുക.ശേഷം 2 ടീസ്പൂൺ മൈദ, 1 സ്പൂൺ കരിംജീരകം എന്നിവ ഇട്ട് നന്നായി ഇളക്കി കൊടുക്കാം.ഇനി ഇതിലേക്ക് കുറച്ചു അപ്പ സോഡ ചേർത്ത് കൊടുക്കാം. എന്നിട്ട് നന്നായി ഇളക്കിയ ശേഷം അപ്പം ചുട്ടു എടുക്കാൻ തുടങ്ങാം. അതിനായി ഒരു ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായി വരുമ്പോൾ മാവ് ഒരു ഗ്ലാസിലാക്കി എണ്ണയിലേക്ക് ഒഴിച്ച് കൊടുക്കുക. നന്നായി വെന്ത ശേഷം എണ്ണയിൽ നിന്നും കോരി മാറ്റാം..അപ്പോൾ നമ്മുടെ അടിപൊളി നെയ്യപ്പം തയ്യാർ!!