
Thrissur News: ശക്തമായ മഴയും കാറ്റും തൃശൂർ ജില്ലയിൽ ഇന്ന് ഉച്ചക്ക് ശേഷം ഇന്ന് വൈകുന്നേരം തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര ഏറെ തിരക്കേറിയ മുനിസിപ്പൽ ബസ് സ്റ്റാൻഡ് റോഡിലേക്ക് പതിച്ചു.ജന തിരക്കേറിയ മുനിസിപ്പൽ ബസ് സ്റ്റാൻഡ് റോഡിൽ കോർപറേഷന്റെ മുൻവശത്തായാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്.മുനിസിപ്പൽ ബസ് സ്റ്റാൻഡ് റോഡിൽ കോർപറേഷന്റെ ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് മേൽക്കൂരയാണ് വീണത്.
അപകടസമയം ജന തിരക്ക് കുറവായതും,റോഡിൽ വാഹനങ്ങൾ ഇല്ലാഞ്ഞതും വൻ അപകടം ഒഴിവാക്കിയതായി നാട്ടുകാർ അടക്കം പറഞ്ഞു.അപകടത്തെ തുടർന്ന് ഗതാഗതം അൽപ്പ നേരത്തേക്ക് റോഡിൽ തടസ്സപ്പെട്ടു.ഉടനടി സംഭവ സ്ഥലത്തേക്ക് എത്തിയ ഫയർ ഫോഴ്സ് സംഘം ഇരുമ്പ് മേൽക്കൂര എടുത്ത് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.
Also Read :മഴ മുന്നറിയിപ്പിൽ മാറ്റം,6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റന്നാൽ റെഡ് അലർട്ട്