Thrissur News : മുളയം പണ്ടാരച്ചിറ ചെക്ക് ഡാമിൻ്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. തൃശൂർ ജില്ലയിലെ നടത്തറ പഞ്ചായത്തിലെ മണലി പുഴക്ക് കുറുകെ മുളയം പണ്ടാരച്ചിറ ചെക്ക് ഡാമിൻ്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. വർഷങ്ങളായുള്ള നാടിൻ്റെ ആവശ്യമാണ് ഈ ചെക്ക് ഡാമിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത് .മുളയം , അച്ഛൻകുന്ന്, കൂട്ടാല തുടങ്ങി പ്രദേശങ്ങളിലെ കാർഷിക, ഗാർഹിക ആവശ്യങ്ങൾക്കുള്ള ജല ഭൗർലഭ്യത അടക്കം ഇതിലൂടെ പരിഹരിക്കാനായി സാധിക്കും. പീച്ചി ഡാമിൻ്റെ 16 കി.മീ. താഴെയാണ് പണ്ടാര ചിറ എന്നതിനാൽ ആവശ്യത്തിനുള്ള ജലം ലഭ്യമായിരുന്നില്ല .
പഴയ ചെക്ക് ഡാമിൻ്റെ ശോചനീയാവസ്ഥയും കണക്കിലെടുത്ത് എം എൽ എ എന്ന നിലയിൽ മുൻ കയ്യെടുത്ത് കൊണ്ട് ബഡ്ജറ്റിൽ പണം അനുവദിച്ചത്. നടത്തറ പഞ്ചായത്തിന് മാത്രമല്ല തൃശൂർ കോർപ്പറേഷൻ പരിസരങ്ങളിലും അടക്കം പൂർണ്ണമായി ഉപകാരപ്രദമാവുന്ന പദ്ധതിയാണിത്. 36 മീറ്റർ നീളത്തിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് പുതിയ ചെക്ക് ഡാം നിർമ്മിക്കുന്നത്. 4 ഷട്ടറുകളാണ് പുതിയ ഡാമിന് ഉണ്ടാവുക. ജലസേചന വകുപ്പിൻ്റെ 5 പദ്ധതികളാണ് ഒല്ലൂർ മണ്ഡലത്തിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. വളരെ വേഗത്തിൽ തന്നെ ഡാമിൻ്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. ഒല്ലൂർ മണ്ഡലത്തിൽ പ്രഖ്യാപിച്ച എലാ പദ്ധതികളും സമയ ബന്ധിതമായി പൂർത്തിയാക്കും.
ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. രവി മുണ്ടാതിഥിയായി പങ്കെടുത്തു. ജലസേചന വകുപ്പ് ചീഫ് എഞ്ചീനിയർ എം. ശിവദാസൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യാ രാജേഷ്, വൈസ് പ്രസിഡന്റ് പി.ആർ. രജിത്ത് , ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ അടക്കം ഈ ചടങ്ങിൽ പങ്കെടുത്തു.
Also Read :വയനാട് തുരങ്കപാത : നടപടികളുമായി കേരള സർക്കാർ മുന്നോട്ട്