
thudarum ott release date malayalam : മലയാളികൾ സ്വന്തം മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം” തുടരും “തിയേറ്ററുകളിൽ നിറഞ്ഞു ഓടിയ പിന്നാലെ ഒ. ടി. ടി. യിലേക്ക് എത്തുന്നു. മോളിവുഡ് സിനിമ ചരിത്രത്തിൽ തന്നെ കളക്ഷൻ റെക്കോർഡുകൾ കടപ്പുഴക്കിയ തുടരും ഒ. ടി. ടി സ്ട്രീമിങ് മെയ് 30മുതൽ ആരംഭിക്കും.മെയ് 30 മുതൽ ജിയോഹോട്സ്റ്റാറിൽ തുടരും കാണാൻ കഴിയും.
ഫാമിലി ത്രില്ലർ ചിത്രമായി എത്തിയ “തുടരും “ആഗോള തലത്തിൽ ഏപ്രിൽ 25നാണ് റിലീസ് ചെയ്തത്.ശേഷം തിയേറ്ററുകളിൽ ഒന്നാകെ ആളെ നിറച്ച മോഹൻലാൽ മാജിക്ക്, കണ്ട തുടരും സിനിമ 232.25 കോടി രൂപ ആഗോളതലത്തില്‍ ഇതിനകം തന്നെ നേടിയിട്ടുണ്ട്. കൂടാതെ കേരള ബോക്സ് ഓഫീസില്‍ നിന്നും മാത്രം 100 കോടി രൂപയിൽ അധികം നേടിയ ആദ്യത്തെ മലയാള ചിത്രവുമാണ് “തുടരും “.മോഹൻലാൽ, ശോഭന എന്നിവർ പ്രധാന റോളിൽ എത്തിയ ചിത്രം സംവീധാനം ചെയ്തത് തരുൺ മൂർത്തിയാണ്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിച്ച ചിത്രത്തിൽ വിജയ് സേതുപതി, അർജുൻ അശോകൻ, മണിയൻപിള്ള രാജു, ബിനു പപ്പു, സംഗീത് പ്രതാപ്, നന്ദു, ഇർഷാദ്, പ്രകാശ് വർമ്മ, ഫർഹാൻ ഫാസിൽ, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, അമൃത വാർഷിനി, കൃഷ്ണ പ്രഭ, ശ്രീജിത്ത് രവി, അരവിന്ദ്, ഭാരതി രാജ, ഇളവരസു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി.
ആർ. സുനിലിനൊപ്പം സംവിധായകൻ തരുൺ മൂർത്തിയും ചേർന്നാണ് “തുടരും “സിനിമയുടെ തിരക്കഥ രചിച്ചത്. സിനിമ ഒ. ടി. ടിയിൽ എത്തുന്ന സന്തോഷം ആരാധകരിൽ അടക്കം സോഷ്യൽ മീഡിയയിൽ നിന്നും വ്യക്തമാണ്.
Also Read :ആവേശത്തിലെ സീനിയർ “കുട്ടി “വിവാഹിതനായി,ക്ഷേത്രത്തിൽ താലിക്കെട്ട്!! നടൻ മിഥൂട്ടി വിവാഹിതനായി