സംസ്ഥാനത്തെ ഐ ടി ഐകളിൽ അധ്യാപക പരിശീലനത്തിൽ കാലാനുസൃത മാറ്റം വരുത്തും : മന്ത്രി വി ശിവൻകുട്ടി

Minister Shivankutty : സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐടിഐകളിലെ അധ്യാപക പരിശീലനത്തിൽ കാലാനുസൃതമായ മാറ്ങ്ങൾ ഉടനെ തന്നെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഐടികളുടെ പ്രവർത്തനത്തിൽ കൂടുതൽ മികവ് കൈവരിക്കുന്ന തരത്തിലുള്ള അടിമുടിമാറ്റമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നവകൈരളി ഹാളിൽ നടന്ന ഐടിഐകളുടെ സംസ്ഥാനതല കോൺവൊക്കേഷൻ പരിപാടിയിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisement

ഓരോ ദിനവും ലോകത്ത് ആകെ തൊഴിൽമേഖലകൾ വികസിച്ചുവരുന്ന കാലഘട്ടത്തിൽ അധ്യാപകരും അറിവ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞ മന്ത്രി വിദ്യാർത്ഥികളിലെ അറിവും നൈപുണ്യം വർദ്ധിപ്പിക്കാൻ അധ്യാപകരാണ് പ്രോത്സാഹനം നൽകേണ്ടതെന്നും ഐ ടി ഐ കളുടെ പഠന നിലവാരവും പരിശീലന നിലവാരവും ഉയർത്തുന്നതിനായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.

Advertisement

കൂടാതെ കേരളത്തിൽ ഇതിനകം പരിശീലനം നൽകുന്നതായിട്ടുള്ള 78 ട്രേഡുകളിൽ നിന്നും 43ട്രേഡുകളിലെ 57 ട്രെയിനികളെ നാഷണൽ ടോപ്പേഴ്സ് ആയി ഡി ജി ടി തിരഞ്ഞെടുത്തിട്ടുണ്ടെന്ന വിവരം അറിയിച്ച മന്ത്രി,അതിൽ ഓവറോൾ നാഷണൽ ടോപ്പറായി 600 – ൽ 600 മാർക്കും നേടിയ കോഴിക്കോട് വനിതാ ഗവ. ഐ ടി ഐ യിലെ CHNM ട്രേഡിലെ അഭിനയ എൻ, പ്ലംബർ ട്രേഡിലെ നാഷണൽ ഫീമെയിൽ ടോപ്പറായി SCDD കടകംപള്ളി ഗവ. ഐ ടി ഐ യിലെ ദിവ്യ ആർ, ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിലെ നാഷണൽ ടോപ്പറായി കഴക്കൂട്ടം ഗവ. ഐ ടി ഐയിലെ ആർഷ എസ് ആർ എന്നിവരെ തിരഞ്ഞെടുത്തിട്ടുള്ള കാര്യവും വിശദമാക്കി. ഒപ്പം ഈ ട്രെയിനികളെ അനുമോദിക്കുന്നതിനായി ന്യൂഡൽഹിയിൽ വച്ച് നടക്കുന്ന കോൺവൊക്കേഷൻ സെറിമണിയിലേയ്ക്ക് ഡി ജി ടി ക്ഷണിച്ചിട്ടുള്ളത് സംസ്ഥാനത്തിന് അഭിമാനാർഹമായ നേട്ടമാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

Advertisement

Also Read :നൃത്തമാടി മന്ത്രി: ദിന്നശേഷി കലാപ്രതിഭ കൂട്ടായ്മ – അനുയാത്ര റിഥം കലാസംഘത്തിന് തുടക്കമായി

Exit mobile version