Today Gold Rate | എന്റെ പൊന്നേ.. എന്തൊരു വില, 60000 കടന്ന് പവൻ വില : ഇന്നത്തെ സ്വർണ്ണവില

Today Gold Rate : സംസ്ഥാനത്തെ സ്വർണ്ണവില എക്കാലത്തെയും റെക്കോർഡ് കുതിപ്പിലേക്ക്.സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 60000 കടന്നു.തുടരെ രണ്ടാം ദിനത്തിലും സ്വർണ്ണ വില കൂടിയത് പിന്നാലെയാണ് ഒരു പവൻ സ്വർണ്ണവില 60000 കടന്നത്.

Advertisement

ഇന്ന് സ്വർണ്ണ വില ഒരു പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപയാണ്, ഇതോടെ പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില ഒരു പവന് 60020 രൂപയായി ഉയർന്നു.ജനുവരി ആദ്യ വാരം 57000 രൂപയിലേക്ക് ഉയർന്ന പവൻ വില രണ്ടു ആഴ്ചകൾ ശേഷം 3000 രൂപയിൽ അധികമാണ് ഉയർന്നത്.അതേസമയം ഒരു ഗ്രാം സ്വർണ്ണത്തിന് വില 75 രൂപ വർധിച്ചു 7525 രൂപയായി. അമേരിക്കയിലെ അധികാര കൈമാറ്റവും ഡോളർ കുതിപ്പും എല്ലാം സ്വർണ്ണവില വർധനക്കുള്ള കാരണമാണ്.

Advertisement

Also Read :കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസിന് തുടക്കം,അഞ്ച്‌ കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപ

Advertisement
Exit mobile version