uma thomas latest news

എം. എൽ. എ ഉമ തോമസ് ചുണ്ടനക്കി, ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ

Advertisement
Malayalam Vaartha അംഗമാവാൻ

uma thomas latest news : കലൂർ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കിയുള്ള നൃത്ത പരിപാടിക്കിടയിൽ സ്റ്റേഡിയതിൽ നിന്നും വീണ് പരിക്കേറ്റ തൃക്കാക്കര എം. എൽ. എ ഉമ തോമസ് ആരോഗ്യ നിലയിൽ പുരോഗതി.ഉമ തോമസ് ആരോഗ്യനില വിശദമാക്കി മാധ്യമങ്ങളെ കണ്ട ഡോക്ടർമാരാണ് ആരോഗ്യ നിലയിലെ പുരോഗതി വിശദമാക്കിയത്.ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് കൂടി ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

Advertisement

നിലവിൽ വെന്റിലേറ്ററിൽ തന്നെയാണ് ഉമ തോമസ് തുടരുന്നത് എങ്കിലും തലയ്ക്ക് ഉണ്ടായ മുറിവ് ഭേദപ്പെട്ടു വരുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. തലക്ക് സംഭവിച്ച പരിക്ക് ഭേദമായി വരുന്ന സന്തോഷവും ഡോക്ടർമാർ വിശദമാക്കി.

Advertisement

“വെന്റിലേറ്റർ തുടരുകയുമാണ്. പക്ഷെ ആളുകളെ അടക്കം തിരിച്ചറിയുന്നുണ്ട്. എങ്കിലും എത്ര നാൾ വെന്റിലേറ്റർ സൗകര്യം തുടരണമെന്ന് തീരുമാനം ആയിട്ടില്ല. തുടർ ദിവസങ്ങളിൽ ഇക്കാര്യം തീരുമാനിക്കാം.ഉമ തോമസ് ആരോഗ്യ സ്ഥിതി ഇന്ന് വീണ്ടും വിശദമായി പരിശോധിച്ച ശേഷം ഇനിയുള്ള ചികിത്സകൾക്കുള്ള കാര്യങ്ങൾ തീരുമാനിക്കും” ഡോക്ടർമാർ വിശദമാക്കി

Advertisement

Also Read :എസ്.ദർവേഷ് സാഹിബ് അവധിയിൽ പ്രവേശിച്ചു,പൊലീസ് മേധാവിയുടെ പകരം ചുമതല മനോജ് ഏബ്രഹാമിന്